Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തളിപറമ്പിൽ വീടിന്റെ വാതിൽ തകർത്ത് നഴ്‌സിന്റെ രണ്ടര പവൻ സ്വർണമാല കവർന്നു; മോഷ്ടാവ് എത്തിയത് വീടിന്റെ മുൻവാതിൽ തകർത്ത്

തളിപറമ്പിൽ വീടിന്റെ വാതിൽ തകർത്ത് നഴ്‌സിന്റെ രണ്ടര പവൻ സ്വർണമാല കവർന്നു; മോഷ്ടാവ് എത്തിയത് വീടിന്റെ മുൻവാതിൽ തകർത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപ്പറമ്പിൽ വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് നേഴ്‌സായ വീട്ടമ്മയുടെ സ്വർണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3.15 ന് ചിറവക്കിലെ വീട്ടിലായിരുന്നു മോഷണം. ചിറവക്കിൽ ജെ.കെ.എസ് റസിഡൻസി ലോഡ്ജിന് എതിർ വശം താമസിക്കുന്ന നടുവിലിലെ കാക്കനാട്ട് മോളി ജോസിന്റെ രണ്ടേമുക്കാൽ പവന്റെ സ്വർണ മാലയാണ് മോഷ്ടാവ് പിടിച്ചു പറിച്ചു കൊണ്ടുപോയത് മുൻഭാഗത്തെ വാതിൽ തകർത്താണ് കള്ളൻ അകത്തേക്ക് കയറിയത്.

ഭർത്താവും മക്കളും ഒരു റൂമിലും മോളിയും അമ്മയും മറ്റൊരു റുമിലുമാണ് കിടന്നിരുന്നത് ഫാൻസ്പീഡിലിട്ടിരുന്നതിനാൽ മുൻവശത്തെ വാതിൽ തുറക്കുന്നത് വീട്ടുകാർ കേട്ടിരുന്നില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന മോളിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ ഉണർ ന്നത്. മാലപിടിച്ചു പറിച്ച് മോഷ്ടാവ് ഓടിയതിനാൽ ഇവരുടെ കഴുത്തിനും പരുക്കേറ്റു. വീട്ടുകാരുടെ ബഹളം കേട്ട് മോഷ്ടാവ് വീടിനു പുറത്തേക്ക് കടന്നുകളയുകയായിരുന്നു.

വീട്ടുകാർ വിവരമറിയച്ചതനുസരിച്ച് തളിപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീടിനെയും പരിസരത്തെയും കുറിച്ചു വ്യക്തമായി അറിയുന്ന ആരെങ്കിലുമായിരിക്കാം കവർച്ചയ്ക്കു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പുറത്ത് നല്ല ഇരുട്ടായതിനാൽ കവർച്ചക്കാരന്റെ രൂപം വ്യക്തമായിട്ടില്ലെന്നാണ് മോളിയുടെ മൊഴി. തളിപറമ്പ് ലൂർദ് ആശുപത്രിയിലെ നഴ്‌സാണ് മോളി ജോസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP