Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലശേരിയിൽ ജലപാതാ സർവ്വേ തടഞ്ഞു; ജനപ്രതിനിധികളെയടക്കം അറസ്റ്റ് ചെയ്തു നീക്കി

തലശേരിയിൽ ജലപാതാ സർവ്വേ തടഞ്ഞു; ജനപ്രതിനിധികളെയടക്കം അറസ്റ്റ് ചെയ്തു നീക്കി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: തലശേരി മേഖലയിൽ ജലപാതാ സർവേ തടഞ്ഞ ജനപ്രതിനിധികളെയടക്കം പൊലിസ് അറസ്റ്റു ചെയ്തു നീക്കി.നിട്ടൂർ , മണ്ണയാട് ഭാഗങ്ങളിൽ ഉൾനാടൻ ജലപാത സർവേ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. അശാസ്ത്രിയമായ സർവേ നടപടി നിർത്തി വെക്കുക. അലൈമന്റ് മാറ്റി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരാക്കുക, ഭൂവസ്തുക്കൾ നഷ്ടപ്പെടുന്നവരുമായി കലക്ടർ ചർച്ചയ്ക്ക് വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സർവ്വേ നടപടികൾ തടഞ്ഞത്.

തുടർന്ന് സ്ത്രീകളുൾപ്പെടെയുള്ള 15 ഓളം സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്താതെയും പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെയും ജലപാത അലൈന്മെന്റ് മാറ്റണം. അതേ സമയം പ്രദേശവാസികൾ നിർദ്ദേശിച്ച സമാന്തര പാത അംഗീകരിച്ചാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകില്ലെന്നും പദ്ധതി ചെലവ് കുറയുമെന്നും സമരത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു.

ജലപാത പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംരക്ഷണയിലാണ് സർവ്വേ നടപടികൾ പുരോഗമിച്ചത് തലശേരി. മുൻസിപ്പൽ കൗൺസിലർ അഡ്വ: മിലി ചന്ദ്ര, വി. മജ്മ എം വി സ്തീശൻ ,എം.ജയചന്ദ്രൻ , എ.പി. ശിവദാസ് ,എംപി. രജീഷ്, കെ.ശ്രീധരൻ , തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP