Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെബി മേത്തർ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ; പുതിയ അധ്യക്ഷയെ പ്രഖ്യാപിക്കുന്നത് ലതിക സുഭാഷ് രാജിവെച്ച് എട്ടു മാസത്തിന് ശേഷം; സ്ത്രീ സുരക്ഷക്കായി പോരാടുമെന്ന് ജെബി മേത്തർ

ജെബി മേത്തർ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ; പുതിയ അധ്യക്ഷയെ പ്രഖ്യാപിക്കുന്നത് ലതിക സുഭാഷ് രാജിവെച്ച് എട്ടു മാസത്തിന് ശേഷം; സ്ത്രീ സുരക്ഷക്കായി പോരാടുമെന്ന് ജെബി മേത്തർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് ഹൈക്കമാന്റിന് വേണ്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ തീരുമാനം അറിയിച്ചത്.

നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച ലതികാ സുഭാഷ് ഒഴിച്ചിട്ട സ്ഥാനമാണ് മാസങ്ങൾക്കു ശേഷം ജെബിക്കു ലഭിക്കുന്നത്. നിലവിൽ ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി മേത്തർ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 

തുടർച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തർ, നഗരസഭ കൗൺസിലറാകുന്നത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയായിരുന്നു. ജെബി മേത്തറിനു പുറമേ ദീപ്തി മേരി വർഗീസ്, ആശാ സനൽ, ഫാത്തിമ റോസ്ന, ശ്രികുമാരി രാമചന്ദ്രൻ എന്നിവരെയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേത്ത് പരിഗണിച്ചത്.



ലതികാ സുഭാഷ് രാജിവച്ചൊഴിഞ്ഞ സ്ഥാനമാണ് മാസങ്ങൾക്കു ശേഷം ജെബിക്കു ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചതും പാർട്ടി വിട്ടതും. എട്ട് മാസങ്ങളായി മഹിളാ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

അതേ സമയം ഹൈക്കമാന്റ് ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ജെബി മേത്തർ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയാണ് വലുതെന്ന് പ്രതികരിച്ച ജെബി, സ്ത്രീ സുരക്ഷ സംസ്ഥാന സർക്കാരിന്റെ മുഖ്യ പരിഗണന വിഷയമാകണമെന്ന് ആവശ്യപ്പെട്ടു. അതിനായുള്ള പോരാട്ടം മഹിള കോൺഗ്രസ് തുടരും. ഇനിയും സംസ്ഥാനത്ത് മോഫിയമാർ ഉണ്ടാകരുത്.

മുൻ അധ്യക്ഷയായ ലതിക സുഭാഷ് പാർട്ടി വിട്ടത് വൈകാരിക തീരുമാനമാണ്. ഇവരെ മടക്കി കൊണ്ട് വരാൻ കോൺഗ്രസ് ശ്രമിക്കും ഇവർക്കായി കോൺഗ്രസിന്റെ വാതിൽ എന്നും തുറന്നിട്ടിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP