Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയുടെ പേരിൽ മത്സരം വേണ്ടെന്ന് മുകേഷിനോട് ഉപദേശിച്ച് സിപിഎം; താര സംഘടനയിൽ രാഷ്ട്രീയ താൽപ്പമില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതുകൊല്ലം എംഎൽഎ മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകേഷ് മത്സരിച്ചേക്കില്ല; എല്ലാ ശ്രദ്ധയും മണിയൻ പിള്ള രാജുവിലേക്ക്; അമ്മയിൽ വോട്ടെടുപ്പ് നടക്കുമോ?

പാർട്ടിയുടെ പേരിൽ മത്സരം വേണ്ടെന്ന് മുകേഷിനോട് ഉപദേശിച്ച് സിപിഎം; താര സംഘടനയിൽ രാഷ്ട്രീയ താൽപ്പമില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതുകൊല്ലം എംഎൽഎ മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകേഷ് മത്സരിച്ചേക്കില്ല; എല്ലാ ശ്രദ്ധയും മണിയൻ പിള്ള രാജുവിലേക്ക്; അമ്മയിൽ വോട്ടെടുപ്പ് നടക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ അണിയറ നീക്കം സജീവം. താര സംഘടനയിലെ ഇലക്ഷനിൽ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ മത്സരത്തിൽ നിന്ന് പിന്മാറാൻ മുകേഷും സമ്മതം പ്രകടിപ്പിച്ചതായാണ് സൂചന. എട്ടാം തീയതിയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതി. അന്ന് മുകേഷ് പത്രിക പിൻവലിച്ചാൽ വോട്ടെടുപ്പ് ഉണ്ടാകില്ല. ജഗദീഷും മണിയൻപിള്ള രാജുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഇവരും പത്രിക പിൻവലിക്കുമെന്നാണ് സൂചന.

വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹൻലാലിന് താൽപ്പര്യം. ഔദ്യോഗിക പാനലിൽ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജയസൂര്യയ്ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ല. വൈസ് പ്രസിഡന്റായി രണ്ടു പേർക്ക് കടന്നുവരാം. ഇത്തവണ ഈ പദവികളിൽ വനിതകൾ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിന്റെ നിർദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു.

എന്നാൽ മുകേഷ് കടുംപിടിത്തം തുടർന്നു. സിപിഎം നിർദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങൾക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎൽഎ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ സിപിഎം നേതൃത്വം മുകേഷിനോട് പാർട്ടിക്കു വേണ്ടി മത്സരിക്കേണ്ടതില്ലെന്ന് അറിയിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുകേഷ് പിന്മാറുന്നത്. അമ്മയുമായി ചേർന്ന് നിൽക്കുന്ന സിപിഎം അനുഭാവികളോടും പാർട്ടി കാര്യങ്ങൾ തിരക്കിയിരുന്നു. ഇതിന് ശേഷമാണ് മുകേഷിന് നിർദ്ദേശം കൊടുത്തതെന്നാണ് സൂചന.

അതിനിടെ മുകേഷ് പിന്മാറുമോ എന്ന അനിശ്ചിതത്വം പൂർണ്ണമായും ഔദ്യോഗിക വിഭാഗത്തിനെ വിട്ടു മാറിയിട്ടില്ല. മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനൽ എത്തണമെന്നതാണ് മോഹൻലാലിന്റെ ആഗ്രഹം. മമ്മട്ടിയും ഇന്നസെന്റും ഇതിനെ പിന്തുണച്ച് മുമ്പിലുണ്ട്. ഷമ്മി തിലകൻ മത്സരിക്കുമെന്ന ആശങ്ക ഇവർക്കുണ്ടായിരുന്നു. എന്നാൽ പത്രികയിൽ ഒപ്പിടാത്തതു കൊണ്ട് ഷമ്മിയുടെ നാമനിർശം തള്ളി. ഈ സാഹചര്യത്തിൽ ഭീഷണി പകുതി ഒഴിയുകയും ചെയ്തു. ഇതിനിടെയാണ് എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിൽ മുകേഷ് എത്തിയതും വെല്ലുവിളിയായി മാറിയതും. എന്നാൽ മോഹൻലാൽ പാനലിനെതിരെ മത്സരിച്ചാൽ മുകേഷ് ജയിക്കില്ല. ഇത് സിപിഎമ്മും മുകേഷിനെ അറിയിച്ചിട്ടുണ്ട്.

രണ്ട് വൈസ് പ്രസിഡന്റ്, 12 നിർവാഹക സമിതി അംഗങ്ങൾ എന്നിവർക്കായാണ് വോട്ടെടുപ്പിനുള്ള സാധ്യതയുള്ളത്. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മോഹൻലാൽ പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. മൂന്നു സ്ഥാനങ്ങളിലേക്ക് ഷമ്മി തിലകൻ പത്രിക നൽകിയെങ്കിലും ഒപ്പിടാത്തതിനാൽ തള്ളി. പത്രികയിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്താത്തതിനാൽ ഉണ്ണി ശിവപാലിന്റെ പത്രികയും സ്വീകരിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകിയ ജഗദീഷ് പിന്മാറുമെന്ന് ഉറപ്പായിട്ടുണ്ട്. മണിയൻപിള്ള രാജു ഇക്കാര്യത്തിൽ ആർക്കും പിടി കൊടുക്കുന്നില്ലെന്നാണ് സൂചന.

കമ്മിറ്റിയിലേക്ക് ഹണിറോസ്, മഞ്ജുപിള്ള, ലെന, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടൊവിനോ തോമസ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ലാൽ, വിജയ്ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ബുധനാഴ്ച വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP