Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ വിവാഹിതനായെന്ന് കാമുകൻ; ഞെട്ടിപ്പോയ യുവതി മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിപരുക്കേൽപ്പിച്ചു

താൻ വിവാഹിതനായെന്ന് കാമുകൻ; ഞെട്ടിപ്പോയ യുവതി മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിപരുക്കേൽപ്പിച്ചു

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: കാമുകൻ വിവാഹിതനായെന്ന വിവരം അറിഞ്ഞ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി. ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേൽപിച്ചത്. പീളമേട്ടിലാണു സംഭവം.

രാഗേഷും ജയന്തിയും ദുബായിലെ ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ ജയന്തി രാഗേഷുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ജൂലൈയിൽ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുൻപു വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയിൽ തിരിച്ചെത്തി. വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സർവീസ് അപ്പാർട്‌മെന്റിൽ എത്താൻ രാഗേഷ് സന്ദേശം നൽകി. രാവിലെ രണ്ടുപേരും അപ്പാർട്‌മെന്റിൽ കണ്ടുമുട്ടിയപ്പോൾ തന്നെ വിവാഹം ചെയ്യാൻ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. അപ്പോഴാണ് രാഗേഷ് താൻ വിവാഹിതനായ വിവരം ജയന്തിയെ അറിയിക്കുന്നത്. ഇതിനിടെ ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് അറിയിച്ചു.

രാഗേഷിനെ ആക്രമിച്ച ശേഷം ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നിൽനിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP