Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളിൽ പോകാനുള്ള മടിമൂലം തട്ടിക്കൊണ്ടു പോയെന്ന് വ്യാജ പരാതി നൽകി; പൊലീസിനെ വട്ടം കറക്കി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി

സ്‌കൂളിൽ പോകാനുള്ള മടിമൂലം തട്ടിക്കൊണ്ടു പോയെന്ന് വ്യാജ പരാതി നൽകി; പൊലീസിനെ വട്ടം കറക്കി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി

സ്വന്തം ലേഖകൻ

എടപ്പാൾ: സ്‌കൂൾ വിട്ട് മടങ്ങവേ കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന് കള്ളക്കഥ മെനഞ്ഞ വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് വലഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനായി പൊലീസ് നാടൊട്ടുക്കും ഓടി. ഒടുവിൽ കേസിൽ ഒരു തുമ്പു പോലും കിട്ടാതെ വന്നപ്പോൾ കുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയതോടെയാണ് കുട്ടി പറഞ്ഞത് കള്ളമാണെന്ന് പൊലീസിന് മനസ്സിലായത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പൊലീസിനെ വട്ടം ചുറ്റിച്ചത്. അന്വേഷണത്തിൽ സ്‌കൂളിൽ പോകാനുള്ള മടി മൂലമാണ് വിദ്യാർത്ഥി കള്ളക്കഥയുണ്ടാക്കിയതാണെന്ന കാര്യം തെളിഞ്ഞത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയതായി പരാതി ലഭിച്ചത്. സ്‌കൂൾ വിട്ടുവരുമ്പോൾ വായനശാലയ്ക്ക് സമീപത്തെ വഴിയിൽ വച്ച് തന്നെ കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടു പോകുകയും മർദിക്കുകയും ചെയ്‌തെന്നും പിന്നീട് രക്ഷപ്പെട്ട് അതുവഴി വന്ന ലോറിയിൽ കയറിയാണ് നാട്ടിലെത്തിയതെന്നും ആയിരുന്നു വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞത്.

കുട്ടിയുടെ കഥ വിശ്വസിച്ച രക്ഷിതാക്കൾ ചങ്ങരംകുളം പൊലീസിൽ പരാതിയും നൽകി. സമീപത്തെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയും സംശയമുള്ള ഒട്ടേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. പരാതി നൽകാനായി എത്തിയപ്പോൾ സ്റ്റേഷനിൽ മറ്റൊരു കേസിൽ പിടിയിലായ പ്രതികൾ സഞ്ചരിച്ച കാർ കണ്ട് ആ വാഹനം ആണെന്നുവരെ വിദ്യാർത്ഥി പറഞ്ഞു. ഇവരുടെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ ഈ ഭാഗത്തേക്ക് പോയിട്ടില്ലെന്നും കണ്ടെത്തി. പിന്നീട് കൗൺസലിങ് നടത്തിയപ്പോഴാണ് സ്‌കൂളിൽ പോകാൻ മടിയാണെന്നും അതിനുവേണ്ടി മെനഞ്ഞെടുത്തതാണ് തട്ടിക്കൊണ്ടു പോകൽ എന്നും വിദ്യാർത്ഥി വെളിപ്പെടുത്തിയത്.

സിഐ ബഷീർ ചിറക്കലിനു പുറമേ എസ്‌ഐ ഒ.പി.വിജയകുമാർ, സീനിയർ സിപിഒ എസ്.സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP