Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ സ്വകാര്യ മില്ലിൽ ഉത്തരേന്ത്യൻ യുവതിക്ക് ക്രൂരമർദ്ദനം; രണ്ടുപേർ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ സ്വകാര്യ മില്ലിൽ ഉത്തരേന്ത്യൻ യുവതിക്ക് ക്രൂരമർദ്ദനം; രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്പിന്നിങ് മിൽ വളപ്പിലെ ഹോസ്റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക് ക്രൂരമർദ്ദനം. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശരവണംപട്ടി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

മില്ലിലെ എച്ച്.ആർ ഉദ്യോഗസ്ഥനായ മുത്തയ്യ (45), ഹോസ്റ്റൽ വാർഡൻ ലത (32) എന്നിവരാണ് പ്രതികൾ. ഝാർഖണ്ഡ് സ്വദേശിനിയായ സോംവാരി (22) ആണ് മർദ്ദനത്തിനിരയായത്.

ദേഹസ്വാസ്ഥ്യം മൂലം ജോലിക്ക് വരാത്തതാണ് പ്രകോപനത്തിന് കാരണം. കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ കുറഞ്ഞ കൂലിക്ക് അടിമ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 50ഓളം സ്ത്രീ തൊഴിലാളികളാണ് പ്രസ്തുത കേന്ദ്രത്തിലുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP