Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കർണാടകത്തിൽ മേയാൻ വിട്ട മൂന്ന് പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമം; പൊലീസ് പശുക്കളെയും കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു; പ്രതികളെ പിടികൂടിയത് ഡിസിപിയുടെ നേതൃത്വത്തിൽ എത്തിയത് വൻ പൊലീസ് സന്നാഹം; പശുവിന്റെ പേരിൽ വൻ സംഘർഷം ഒഴിവാക്കി പൊലീസ് ഇടപെടൽ

കർണാടകത്തിൽ മേയാൻ വിട്ട മൂന്ന് പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമം; പൊലീസ് പശുക്കളെയും കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു; പ്രതികളെ പിടികൂടിയത് ഡിസിപിയുടെ നേതൃത്വത്തിൽ എത്തിയത് വൻ പൊലീസ് സന്നാഹം; പശുവിന്റെ പേരിൽ വൻ സംഘർഷം ഒഴിവാക്കി പൊലീസ് ഇടപെടൽ

ബുർഹാൻ തളങ്കര

മംഗളൂരു: കന്നുകാലികളെ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന സംഭവങ്ങളാണ് പലപ്പോഴും ഉത്തരേന്ത്യയിൽ അടക്കം ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിച്ചിട്ടുള്ളത്. കർണാടകത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൊലീസിന്റെ ഇടപെടൽ കൃത്യമായി ഉണ്ടായാൽ അത്തരം നിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് പലപ്പോഴും തെളിഞ്ഞിട്ടുമുണ്ട്. ഇക്കുറി കർണാടകത്തിൽ ഉണ്ടായ പശുക്കളെ മോഷ്ടിക്കാനുള്ള ശ്രമം സമുദായ കലാപത്തിന് വരെ ഇടയാക്കേണ്ടതായിരുന്നു. സംഭവം പൊലീസ് ഇടപെടിൽ പരിഹരിക്കപ്പെട്ടു.

കർണാടകയിലെ കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബംഗ്രാക്കുളൂരിലെ ഗോൾഡ്ഫിഞ്ച് സിറ്റിക്ക് സമീപം മേയാൻ വിട്ട മൂന്ന് പശുക്കളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായത്. മോഷ്ടിച്ച കന്നുകാലികളെ കടത്താൻ ഉപയോഗിച്ച കെഎ 19 എംഎ 5706 നമ്പർ കറുത്ത സ്‌കോർപ്പിയോ വാഹനവും പൊലീസ് പിടിച്ചെടുത്തു.

ഉള്ളാൾ് സ്വദേശി മുഹമ്മദ് സലിം (32), ഉള്ളാളിലെ മസ്തികാട്ടെ മുഹമ്മദ് തൻസിൽ (25), ഉള്ളാളിലെ കൊടിയിൽ താമസിക്കുന്ന മുഹമ്മദ് ഇഖ്ബാൽ (23) എന്നിവരാണ് അറസ്റ്റിലായത്. ഡിസിപിമാരായ ഹരിറാം ശങ്കർ, ദിനേശ് കുമാർ എസിപി മഹേഷ് കുമാറിൽ കാവൂർ, ബജ്പെ, മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

പ്രദേശത്തു വലിയ രീതിയിൽ വിശ്വാസപരമായ സംഘർഷങ്ങൾക്ക് കരുണമാകുമായിരുന്നു സംഭവമാണ് പൊലീസിന്റെ ഇടപാടിലൂടെ മാറിപോയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പശു മോഷണവുമായി ബന്ധപെട്ട് കാവൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP