Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി

പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ: സ്ത്രീസുരക്ഷ മുഖ്യപ്രമേയമായി സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ അവൾ ഹ്രസ്വ സിനിമ ടിഐ മധുസൂദനൻ എംഎൽഎ പുറത്തിറക്കി. കരിവെള്ളൂർ കൊഴുമ്മൽ സ്വദേശി മാധ്യമപ്രവർത്തകൻ യു. ഹരീഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

പ്രണയത്തിന്റ പേരിൽ സമീപകാലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്ക് പിന്നിലെ മനഃശാസ്ത്രപരമായതും നിയമപരവുമായ വസ്തുതകൾ പ്രമേയമാക്കിയാണ് അവൾ ഒരുക്കിയിരിക്കുന്നത്. സൗരവ് എം തിരക്കഥയും ജിതിൻ ജിറ്റിക്‌സ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചു. പയ്യന്നൂർ പൊലീസിന്റെ സഹകരണത്തോടെ എയർബോൺ കോളേജ് ഓഫ് ഏവിയേഷൻസ് ആണ് നിർമ്മാണം.

സാമൂഹിക മാധ്യമങ്ങളിലൂടെയൊപ്പം തന്നെ സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കും. പയ്യന്നൂർ സെൻട്രൽ യുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ പയ്യന്നുർ ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രൻ, പയ്യന്നൂർ നഗരസഭാ ചെയർപേഴ്‌സൺ കെവി ലളിത, എയർബോൺ കോളേജ് ഓഫ് ഏവിയേഷൻസ് എംഡി ഷിജു മോഹൻ, സംവിധായകൻ യു ഹരീഷ് , ഡോ ശ്രുതിൻ ബാലഗോപാൽ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP