Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പെർഫെക്ട് 10 ക്ലബിലേക്ക് സ്വാഗതം'; അജാസ് പട്ടേലിന് അനിൽ കുംബ്ലെയുടെ അഭിനന്ദനം; അജാസിന്റെ പ്രകടനത്തെ പുകഴ്്ത്തി പ്രമുഖ താരങ്ങളും

'പെർഫെക്ട് 10 ക്ലബിലേക്ക് സ്വാഗതം'; അജാസ് പട്ടേലിന് അനിൽ കുംബ്ലെയുടെ അഭിനന്ദനം; അജാസിന്റെ പ്രകടനത്തെ പുകഴ്്ത്തി പ്രമുഖ താരങ്ങളും

സ്പോർട്സ് ഡെസ്ക്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റ് എന്ന നാഴികക്കല്ല് സ്വന്തമാക്കിയ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേലിനെ അഭിനന്ദിച്ച് മുൻഗാമിയും ഇതിഹാസ സ്പിന്നറുമായ അനിൽ കുംബ്ലെ . 10 വിക്കറ്റ് ക്ലബിലേക്ക് അജാസിന് സ്വാഗതം എന്നാണ് കുംബ്ലെയുടെ ട്വീറ്റ്. ജിം ലേക്കറും അനിൽ കുംബ്ലെയും മാത്രമാണ് ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളൂ.

അജാസിന്റെ 10 വിക്കറ്റ് പ്രകടനത്തിൽ 325-10 എന്ന സ്‌കോറിൽ മുംബൈയിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. 47.5 ഓവറിൽ 119 റൺസിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവർന്നത്. 12 മെയ്ഡൻ ഓവറുകൾ അജാസ് എറിഞ്ഞു.

സെഞ്ചുറി നേടിയ മായങ്ക് അഗർവാളിനും(311 പന്തിൽ 150), അർധ സെഞ്ചുറി കുറിച്ച അക്സർ പട്ടേലിനും(128 പന്തിൽ 52) 44 റൺസെടുത്ത ശുഭ്മാൻ ഗില്ലിനും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ചേതേശ്വർ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിൻ എന്നിവർ പൂജ്യത്തിൽ പുറത്തായി. ശ്രേയസ് അയ്യർ 18 ഉം വൃദ്ധിമാൻ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റൺസെടുത്ത് പുറത്തായി. ന്യൂസിലൻഡ് ബൗളർമാരിൽ ഏറ്റവും കൂടുതൽ ഓവർ പന്തെറിഞ്ഞത് അജാസാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP