Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ! മന്ത്രി റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനത്തിന് മറുപടി നൽകാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും

റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ! മന്ത്രി റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനത്തിന് മറുപടി നൽകാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ കേരളാ ഹൈക്കോടതി അടക്കം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇതിന് ശേഷം മന്ത്രിമാർക്കിടയിൽ തന്നെ ഈ വിഷയത്തിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ റോഡുകളുടെ അവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യയും രംഗത്തുവന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് ജയസൂര്യയുടെ വിമർശനം. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ എന്നും ജയസൂര്യ പറഞ്ഞു.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. മഴക്കാലത്ത് റോഡു നന്നാക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് വി കെ പ്രശാന്ത് എംഎൽഎ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് മഴക്കാലത്ത് റോഡ് നന്നാക്കാനാകില്ലെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലല്ലോയെന്ന് ജയസൂര്യ പറഞ്ഞത്.

മഴയുടെ കാര്യങ്ങൾ പറഞ്ഞ് ഒഴിയാവാനില്ല. അങ്ങനെയെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ല. പല കാരണങ്ങളുണ്ടാകും. പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, അത് ജനങ്ങൾ അറിയേണ്ട കാര്യമില്ല. റോഡ് ടാക്സ് അടയ്ക്കാൻ വേണ്ടി ഒരുത്തൻ ലോൺ എടുത്തും ചിലപ്പോൾ ഭാര്യയുടെ മാല പണയം വെച്ചും ഒക്കെയായിരിക്കും നികുതി അടയ്ക്കുക.

അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് കിട്ടിയേ പറ്റൂ. അതിന് വേണ്ടി എന്തൊക്കെ റിസ്‌ക് എടുക്കുന്നു എന്നതെല്ലാം സ്വാഭാവികമായി ജനങ്ങൾ അറിയേണ്ടതില്ല എന്നും ജയസൂര്യ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. വാഗമണ്ണിൽ ഷൂട്ടിന് പോയപ്പോൾ മോശം റോഡായിരുന്നു. ഇക്കാര്യം മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നതായും ജയസൂര്യ വെളിപ്പെടുത്തി.

അതേസമയം ഇപ്പോൾ റോഡ് നന്നാക്കാനായി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ അഭിപ്രായപ്പെട്ടു. ടോളുകൾക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്തണം. പല ഭാഗങ്ങളിലും വളരെക്കാലം ടോളുകൾ പിരിക്കുന്ന സാഹചര്യമുണ്ട്. ഈതൊഴിവാക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവർത്തനങ്ങളെ നടൻ പ്രശംസിച്ചു. വളരെ എനർജെറ്റിക്കായ മന്ത്രിയാണ് റിയാസ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കൂടുതൽ നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.

പൊതുമരാമത്ത് പ്രവൃത്തികൾ സുതാര്യമാകുന്നതിന്റെ നിർണായക ചുവടുവെയ്‌പ്പാണ് നടന്നതെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത ഉറപ്പുവരുത്താൻ സാധിച്ചാൽ തന്നെ കാര്യങ്ങൾ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടെ വിമർശനത്തിൽ മന്ത്രി റിയാസ് മറുപടി പറഞ്ഞില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP