Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തി; ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിളുകാരൻ: അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ കാണാം

വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തി; ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിളുകാരൻ: അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തിയപ്പോൾ ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിൾ യാത്രക്കാരൻ. വാഹനങ്ങൾക്ക് തീ പിടിച്ച് ആളിക്കത്തിയപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ആളുകൾ ഭയചകിതരായി നിന്നപ്പോളാണ് സൈക്കിളുകാരനായ യുവാവ് ഓടിയെത്തി കാറിന്റെ മുന്നിലെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി നൽകിയത്. കിഴക്കൻ ചൈനയിലാണ് ഈഅത്ഭുതകരമായ രക്ഷപ്പെടൽ.

ചെൻ യിയോങ് എന്ന സൈക്കിൾ യാത്രക്കാരനാണ് അവസരോചിതമായ ഇടപെടലിലൂടെ ട്രക്ക് ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ തീ വിഴുങ്ങുമായിരുന്ന ഡ്രൈവർക്കാണ് ചെൻ രണ്ടാം ജന്മം നൽകിയത്. വാഹനത്തിൽ നിന്നും തീ ഉയരുന്നതു കണ്ട് മറ്റുള്ളവർ നോക്കി നിന്നപ്പോൾ കല്ലുമായി എത്തിയ ചെൻ വാഹനത്തിന്റെ ചില്ല് അടിച്ചു തകർക്കുക ആയിരുന്നു. രണ്ട് വാഹനത്തിലേയും യാത്രക്കാർ പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ രക്ഷപ്പെട്ടു. നവംബർ 26നാണ് സംഭവം നടന്നത്.

ട്രക്ക് യൂ ടേൺ എടുക്കുന്നതിനിടെ എതിരെ വന്ന കാറുമായി ഇടിക്കുക ആയിരുന്നു. ഉടൻ തന്നെ ഇരുവാനങ്ങൾക്കും തീപിടിച്ചു. ട്രക്കിൽ കിടന്ന് ജീവനു വേണ്ടി പിടയുന്ന ഡ്രൈവറെ കണ്ടപ്പോൾ കല്ലെടുത്ത് ട്രക്കിന്റെ ചില്ലു തകർക്കുകയായിരുന്നു ചെൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP