Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോലി കഴിഞ്ഞ് മടങ്ങവെ നഴ്സ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൈക്ക് തട്ടി; റോഡിൽ തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റു; ബൈക്ക് ഓടിച്ചയാൾ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

ജോലി കഴിഞ്ഞ് മടങ്ങവെ നഴ്സ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൈക്ക് തട്ടി; റോഡിൽ തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റു; ബൈക്ക് ഓടിച്ചയാൾ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ നഴ്‌സിന് ബൈക്ക് തട്ടി റോഡിൽ വീണ് പരിക്കേറ്റു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

എം സി റോഡിൽ പറയനക്കുഴിക്ക് സമീപം എത്തിയപ്പോൾ യുവതിയുടെ സ്‌കൂട്ടറിൽ രണ്ട് യുവാക്കൾ ഓടിച്ച ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. യുവതിയുടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ ഭാഗത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് മൂക്കിനു പൊട്ടലും മുഖത്ത് മുറിവുമേറ്റു.

ശബ്ദം കേട്ട് തൊട്ടടുത്ത കടകളിൽ നിന്നും ആളുകൾ ഓടിയെത്തുന്നതുകണ്ട് ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. എന്നാൽ അല്പസമയത്തിനു ശേഷം മറ്റൊരു പൾസർ ബൈക്ക് എം സി റോഡിലൂടെ അക്രമികളുടെ അരികിൽ വന്ന് നിന്നു. ഇരുവരും ആ ബൈക്കിൽ കയറി പോയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ചെങ്ങന്നൂർ ഭാഗത്തേക്ക് അതിവേഗം ഈ ബൈക്ക് പോയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്നും പൊലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ് പറഞ്ഞു.

ഉടമയെ കുറിച്ചും അന്വേഷിച്ചു വരുന്നു. ഇതിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഒടിച്ച് മടക്കിയ നിലയിലാണ്. പൊലീസ് കേസ് എടുത്തു പ്രതികളെ പറ്റി കൂടുതൽ വിവരം അന്വേഷിച്ചു വരുന്നുതായി പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപകടം മോഷണ ശ്രമമാണെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP