Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡ് പുനരുദ്ധാരണം: പാലായിൽ 16.16 കോടിയുടെ അനുമതി

സ്വന്തം ലേഖകൻ

പാലാ: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായി സർക്കാർ 8.16 കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതിനു ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി.

ഇതോടൊപ്പം 2021- 22 ലെ ബജറ്റിൽ ഉൾപ്പെടുത്തിയ തീക്കോയി - തലനാട് - മൂന്നിലവ് റോഡിനും പാലത്തിനും 8 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. ഇതുൾപ്പെടെ ആകെ 16.16 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് പാലായിൽ അനുമതി ലഭിച്ചത്.

മുത്തോലി -കൊങ്ങാണ്ടൂർ റോഡ് 2 റീച്ച് (49.29 ലക്ഷം), ഇല്ലിക്കൽ പാലയ്ക്കാട്ടുമല റോഡ് (23.55 ലക്ഷം), അന്ത്യാളം പയപ്പാർ റോഡ് (24.83 ലക്ഷം), പാലാ ഉഴവൂർ റോഡ് (20 ലക്ഷം), മുറിഞ്ഞാറ നെല്ലാനിക്കാട്ട് പരുവനാടി റോഡ് (24.91 ലക്ഷം), നെച്ചിപ്പുഴൂർ ഇളപൊഴുത് ചക്കാമ്പുഴ റോഡ് (9.61 ലക്ഷം), ചക്കാമ്പുഴ സെന്റ് തോമസ് മൗണ്ട് റോഡ് (5.78 ലക്ഷം), കൂത്താട്ടുകുളം രാമപുരം റോഡ് 2 റീച്ച് (4 കോടി 70 ലക്ഷം), കൂത്താട്ടുകുളം രാമപുരം റോഡ് (24.90 ലക്ഷം), രാമപുരം കൊണ്ടാട് ചക്കാമ്പുഴ റോഡ് (24.3 ലക്ഷം), അരീക്കര-കീരിപാമല -കുടപ്പലം റോഡ് - (1 കി.മീ) (10.2 ലക്ഷം), രാമപുരം -നീറന്താനം -പൂവക്കുളം റോഡ് (21.4 ലക്ഷം), എള്ളുംപുറം നീലൂർ റോഡ് (14 ലക്ഷം), എലിവാലി കാവുംകണ്ടം റോഡ് 2 റീച്ച് (26 ലക്ഷം), അന്തീനാട് മേലുകാവ് റോഡ് (25 ലക്ഷം), പൈകടപ്പീടിക കുറുമണ്ണ് റോഡ് (18.8 ലക്ഷം), കാഞ്ഞിരംകവല -കോലാനി-മേച്ചാൽ റോഡ് (24 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസം നേരിടുന്നത്. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുടെ ബിസി ഓവർലേ ജോലികളും ആരംഭിച്ചു. മഴ മാറിയാലുടൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു മാണി സി കാപ്പൻ അറിയിച്ചു. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു

പാലായിൽ 19 മുതൽ ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിനു തുടക്കമാകും

പാലാ: ഒരിടവേളയ്ക്കു ശേഷം കുട്ടികളുടെ ഫുട്‌ബോൾ ആവേശത്തിന് വീണ്ടും തുടക്കമാകുന്നു. പാലാ സ്‌പോർട്ട്‌സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഈ മാസം 19 മുതൽ ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമാകും. 6 മുതൽ 17 വയസു വരെയുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം നൽകുന്നത്. കേരളത്തിലെ പ്രമുഖരായ പരിശീലകരാണ് പരിശീലനം നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാവും പരിശീലനം നൽകുകയെന്നും സംഘാടകർ വ്യക്തമാക്കി. നേരത്തെ പോർച്ചുഗൽ കോച്ച് പെട്രോയുടെ നേതൃത്വത്തിൽ പാലായിൽ പരിശീലനം നൽകിയിരുന്നു. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9946801391, 9447828437 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP