Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ നൂറു കോടിയിൽ ബുക്കിങ് ചാർജ്ജും ജി എസ് ടിയും വരെ! സാറ്റലൈറ്റ് വിൽപ്പനയിലുടെ 20 കോടിക്ക് അപ്പുറം; ഒടിടിയിൽ നിന്ന് 40 കോടിയെന്നും റിപ്പോർട്ട്; മരയ്ക്കാറിൽ കാണുന്നത് സിനിമാ മാർക്കറ്റിന്റെ പുതുപുത്തൻ തന്ത്രങ്ങൾ; നെഗറ്റീവ് റിവ്യൂയ്ക്കിടയിലും അറബിക്കടലിന്റെ സിംഹം ആന്റണിയെ തകർക്കില്ല

ആ നൂറു കോടിയിൽ ബുക്കിങ് ചാർജ്ജും ജി എസ് ടിയും വരെ! സാറ്റലൈറ്റ് വിൽപ്പനയിലുടെ 20 കോടിക്ക് അപ്പുറം; ഒടിടിയിൽ നിന്ന് 40 കോടിയെന്നും റിപ്പോർട്ട്; മരയ്ക്കാറിൽ കാണുന്നത് സിനിമാ മാർക്കറ്റിന്റെ പുതുപുത്തൻ തന്ത്രങ്ങൾ; നെഗറ്റീവ് റിവ്യൂയ്ക്കിടയിലും അറബിക്കടലിന്റെ സിംഹം ആന്റണിയെ തകർക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം നൂറു കോടി ക്ലബ്ബിലെത്തിയെന്ന കണക്കുൾക്കുള്ളിലും നിർമ്മാതാവിനെ വേദനിപ്പിക്കുന്ന സത്യങ്ങൾ ഏറെ. റിസർവ്വേഷനായി നൂറു കോടി കിട്ടിയെന്ന് പറയുമ്പോഴും ഈ നൂറു കോടിയും നിർമ്മാതാവിന് സ്വന്തമല്ല. ഈ നൂറു കോടിയിൽ ജി എസ് ടിയും റിസർവ്വേഷൻ ചാർജ്ജും വരെ ഉൾപ്പെടുമെന്നതാണ് വസ്തുത. അതായത് 100 കോടി കളക്റ്റ് ചെയ്യുമ്പോൾ അതിൽ നിർമ്മാതാവിനും തിയേറ്റർ ഉടമയ്ക്കുമായി ഏതാണ് 60 കോടി കിട്ടും. ഇതിൽ പകുതി മാത്രമാണ് നിർമ്മാതാവിന് സ്വന്തം. അതായത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം 100 കോടിയുടെ ബിസിനസ്സുണ്ടാക്കിയിട്ടുണ്ടെങ്കിൽ തന്നെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് 30 കോടി മാത്രമേ കിട്ടൂവെന്നതാണ് വസ്തുത.

കേരളത്തിൽ സിനിമ ടിക്കറ്റിന് 18 ശതമാനമാണ് ജി എസ് ടി. റിസർവ്വേഷൻ നിരക്കായി 20 രൂപ വരെ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വാങ്ങുന്നു. ഇത് നിർമ്മാതാവിന് കിട്ടില്ല. തിയേറ്ററുകാരും ഓൺലൈൻ കമ്പനികളും ഇത് ഷെയർ ചെയ്‌തെടുക്കും. ഇതിനൊപ്പം ബാക്കി വരുന്ന തുകയിലും ഒരു വിഹിതം തിയേറ്ററിന് കിട്ടും. അങ്ങനെ നികുതി കഴിഞ്ഞുള്ള വിഹിതത്തിൽ പകുതിയോളം മാത്രമേ നിർമ്മാതാവിന് കിട്ടു. ഇതിൽ നിന്ന് വേണം സിനിമയുടെ പ്രചരണത്തിനും മറ്റും തുക കണ്ടെത്താനാകൂ. അതായത് 100 കോടി മുടക്കി എടുത്ത മരയ്ക്കാറിന് തിയേറ്ററിൽ നിന്ന് ലാഭം കിട്ടണമെങ്കിൽ കുറഞ്ഞത് 220 കോടിയുടെ കച്ചവടം നടക്കണം. ഇതിന് മരയ്ക്കാറിന് കഴിയുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഏതായാലും ഈ സിനിമ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന് ദോഷം ചെയ്യില്ലെന്നതാണ് യാഥാർത്ഥ്യം. മോഹൻലാലിന്റെ പുറത്തിറങ്ങാനുള്ള നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന് സാറ്റലൈറ്റ് റൈറ്റായി 15 കോടിയാണ് കിട്ടിയത്. മലയാളത്തിന് മാത്രമാണ് ഈ റേറ്റ്. അറബിക്കടലിന്റെ സിംഹം പല ഭാഷകളിലുണ്ട്. അതുകൊണ്ട് തന്നെ മരയ്ക്കാറിന് ആറാട്ടിനേക്കാൾ കൂടുതൽ തുക സാറ്റലൈറ്റ് കിട്ടും എന്ന് ഉറപ്പാണ്. ഇത് ഏതായാലും 20 കോടിക്ക് മുകളിൽ എത്തും. ഒടിടിയിലൂടെ ആമസോൺ പ്രൈമാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത്. ആമസോണും 30നും 40നും കോടിക്ക് അടുത്ത് മരയ്ക്കാറിനായി മുടക്കി എന്നാണ് സൂചന.

അതായത് തിയേറ്ററിന് പുറത്തു നിന്ന് ഏതാണ്ട് അറുപതി കോടിക്ക് മുകളിൽ ലാഭം മരയ്ക്കാർ ഉണ്ടാക്കി കഴിഞ്ഞു. സിനിമ തിയേറ്ററിൽ എത്തുന്നതിന് മുമ്പുള്ള റിസർവേഷനിലൂടെ 30 കോടിയും. ഈ തുക ഉയരാനാണ് സാധ്യത. അതുകൊണ്ട് തന്നെ മരയ്ക്കാർ എന്ന സിനിമ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന് കോട്ടങ്ങളൊന്നും ഉണ്ടാക്കില്ല. ചിത്രത്തിന്റെ ചൈനീസ് റിലീസ് അടക്കം ലാഭക്കണക്കുകൾ ആന്റണിക്ക് നൽകും. ഒരു ബിഗ് ബജറ്റ് ചിത്രത്തെ എത്തരത്തിൽ മാർക്കറ്റ് ചെയ്യണമെന്നതിന് തെളിവാണ് മരയ്ക്കാറിൽ കണ്ടത്. ഇതു കൊണ്ട് തന്നെയാണ് വിജയത്തിലേക്ക് കാര്യങ്ങളെത്തുന്നത്.

യുഎഇയിലും വരുമാനത്തിൽ റെക്കോഡിടുകയാണ്് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്നാണ് റിപ്പോർട്ട്. യു.എ.ഇയിൽ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. 368 ഷോകളിൽ നിന്ന് 2.98 കോടിരൂപയോളം വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു. റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്.

മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്.

മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, സുഹാസിനി, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഫാസിൽ, പ്രഭു, ഇന്നസെന്റ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP