Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2012ൽ ഒരു വനിതയുമായി ഉണ്ടായ അവിഹിതബന്ധം സമ്മതിച്ച് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു; പാരിസ് ആർച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ച് പോപ് ഫ്രാൻസിസ്

2012ൽ ഒരു വനിതയുമായി ഉണ്ടായ അവിഹിതബന്ധം സമ്മതിച്ച് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു; പാരിസ് ആർച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ച് പോപ് ഫ്രാൻസിസ്

സ്വന്തം ലേഖകൻ

സ്ത്രീ വിഷയത്തിൽ അകപ്പെട്ട പാരിസ് ആർച്ച് ബിഷപ്പിന്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2012ൽ ഒരു സ്ത്രീയുമായി ഉണ്ടായ അവ്യക്തമായ ബന്ധം പാരിസ് ആർച്ച് ബിഷപ്പ് മക്കിൾ ഔട്ട് പെറ്റിറ്റ് സമ്മതിക്കുകയും സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ആയിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിന്റെ രാജി പോപ് ഫ്രാൻസ് സ്വീകരിക്കുകയും ചെയ്തു.

സംശയത്തിന്റെ നിഴലിലിൽ നിൽക്കുന്നതിനാൽ പദവിയിൽ തുടരുന്നത് സഭയുടെ വിശ്വാസ്യതയെ തകർക്കുമെന്ന് പറഞ്ഞ് ബിഷപ്പ് രാജി സന്നദ്ധത അറിയിക്കുക ആയിരുന്നു. രാജിവെച്ച ബിഷപ്പ് മൈക്കിൾ ഔട്ട്പിറ്റിന് പകരം മോൺസിഞ്ഞോർ ജോർജ്‌സ് പോണ്ടിറിനെ മാർപാപ്പ താൽക്കാലിക ബിഷപ്പായി നിയമിച്ചു. പുതിയ ആർച്ച് ബിഷപ്പിനെ നിയമിക്കും വരെയാണ് ജോർജസ് പോണ്ടിറിന് ചുമതല. ലേ പോയന്റ് മാഗസീനിലാണ് പാരിസ് ആർച്ച് ബിഷപ്പ് മൈക്കിൾ ഓട്ട്പിറ്റിനെ കുറിച്ചുള്ള സ്ത്രീ വിവാദം വന്നത്.

2012ൽ ഇദ്ദേഹത്തിന് ഒരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് മാഗസീൻ ആരോപിച്ചത്. ഇത് വൻ വിവാദമാവുകയും ചെയ്തു. റോമൻ കത്തോലിക് സന്യാസികൾ ഓട്ട്പിറ്റിക്ക് അനുകൂലമായി നിന്നു. എന്നാൽ ഒടുവിൽ അദ്ദേഹത്തിന്റെ രാജിയിൽ വിവാദം അവസാനിക്കുകയാണ്. ഈ അവിഹിത ബന്ധം നിലനിന്ന കാലത്ത് ഓട്ട്പിറ്റി പാരിസ് ആർച്ച് ഡയോസിസിലെ വൈദികനായിരുന്നെന്നും മാഗസീൻ പറയുന്നു.

2018ലാണ് ഔട്ട്പിറ്റി പാരിസ് ആർച്ച് ബിഷപ്പായത്. ഒക്ടോബറിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് കഴിിഞ്ഞ 70 വർഷത്തിനുള്ളിൽ 3,000 ഫ്രഞ്ച് വൈദീകരാണ് ലൈംഗിക വിവാദത്തിൽ കുടുങ്ങിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP