Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവല്ലയിൽ സിപിഎം നേതാവ് വെട്ടേറ്റ് മരിച്ചു; ഗൂണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാർ; ആക്രമണം വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവല്ലയിൽ സിപിഎം നേതാവ് വെട്ടേറ്റ് മരിച്ചു; ഗൂണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാർ; ആക്രമണം വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി.ബി.സന്ദീപ് കുമാർ (32) ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റു മരിച്ചു.രാത്രി 8 മണിയോടെയാണ് സംഭവം. നെടുമ്പ്രം ഭാഗത്തുനിന്നു മേപ്രാലിലെ വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി 3 ബൈക്കുകളിലായി എത്തിയ 5 അംഗ സംഘമാണ് കൊലപതാകം നടത്തിയത്.

ചാത്തങ്കരിമുക്കിന് സമീപം എത്തിയപ്പോൾ സന്ദീപിന്റെ ബൈക്കിനു കുറുകെ തടസ്സം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നു. ചവിട്ടി വെള്ളക്കെട്ടിലേക്ക് വീഴ്‌ത്തിയ ശേഷം വടിവാളുകൊണ്ടു വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്നും രണ്ടുപേരെ തിരിച്ചറിഞ്ഞതായും സിപിഎം പ്രവർത്തകർ പറയുന്നു. സുനിതയാണ് സന്ദീപ് കുമാറിന്റെ ഭാര്യ. 2 വയസ്സും 6 മാസവും പ്രായമായ 2 മക്കളുണ്ട്.

ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവല്ലയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം. സിപിഐ എമ്മിന്റെ കേഡർമാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അർ എസ്സ് എസ്സിന്റെ സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ മുഴുവനാളുകളും തയ്യാറാവണം.

സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP