Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി ഏകാധിപതി! ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലാത്ത അവസ്ഥ; കെ കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം? വി.ശിവൻകുട്ടിയും വീണാ ജോർജും മന്ത്രിമാരായി പരാജയം; പിണറായി വിജയനെതിരെ വിമർശനവുമായി സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം

മുഖ്യമന്ത്രി ഏകാധിപതി! ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലാത്ത അവസ്ഥ; കെ കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം? വി.ശിവൻകുട്ടിയും വീണാ ജോർജും മന്ത്രിമാരായി പരാജയം; പിണറായി വിജയനെതിരെ വിമർശനവുമായി സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ സ്വഭാവത്തിനെതിരെയും ചോദ്യങ്ങൾ ഉയർത്തി ഏരിയാ സമ്മേളന പ്രതിനിധികൾ. മലബാറിലും വടക്കൻ കേരളത്തിലും പിണറായിക്കെതിരെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത അവസ്ഥയിലാണ്. എങ്കിലും തെക്കൻ കേരളത്തിലെ സമ്മേളന വേദികളിൽ മുഖ്യമന്ത്രിയും വിമർശിക്കപ്പെടുന്നുണ്ട്. സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിൽ ഉയർന്ന വിമർശനം മുഖ്യമന്ത്രിയെ ഉന്നം വെച്ചുള്ളതായിരുന്നു.

എം.എം.മണിയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റായെന്നും വിമർശനം ഉയർന്നു. പ്രായമാണ് പരിഗണിച്ചതെങ്കിൽ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലെന്നും കുറ്റപ്പെടുത്തി.

എം.എം.മണി ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം കൊണ്ടല്ല; പ്രവർത്തനമികവിലൂടെ ജനഹൃദയങ്ങളിൽ ആധിപത്യം ഉറപ്പിച്ചതുകൊണ്ടാണ്. ആ നിലയ്ക്ക് എം.എം.മണിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കണമായിരുന്നു. എന്നും സമ്മേളന പ്രതിനിധികൾ വാദിച്ചു.

അതേസമയം കെ.കെ.ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തിൽ പങ്കെടുത്ത ചില പ്രതിനിധികൾ ചോദിച്ചു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും പരാജയമാണെന്ന വിമർശനവും ഉയർന്നു. പ്രായം പരിഗണിക്കുമ്പോൾ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതൽ അതു വേണം. പലരും കടിച്ചു തൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളിൽ ചിലർ കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റി അംഗങ്ങളല്ല ലോക്കൽ സെക്രട്ടറിമാരായ ക്ഷണിതാക്കളാണ് വിമർശനമുയർത്തി രംഗത്തു വന്നത്.

ഏരിയാ സമ്മേളനങ്ങൾ തുടങ്ങിയ ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായിക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. വരും ദിവസങ്ങളിലും തുടർ വിമർശനങ്ങൾ ഉയരുമോ എന്ന ആകാംക്ഷയും ഇതോടെ ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP