Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമുക്ത ഭടന്മാരുടെ സംസ്‌കാര ചടങ്ങിൽ സേനാ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം; ഉത്തരവിറക്കി സിആർപിഎഫ്

വിമുക്ത ഭടന്മാരുടെ സംസ്‌കാര ചടങ്ങിൽ സേനാ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം; ഉത്തരവിറക്കി സിആർപിഎഫ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിമുക്ത ഭടന്മാരുടെ സംസ്‌കാര ചടങ്ങിൽ സേനാ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്ന് സിആർപിഎഫ് ഉത്തരവിറക്കി. സംസ്‌കാര ചെലവിനായി 8000 രൂപ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ചടങ്ങ് മാന്യമായി നടക്കുന്നുവെന്ന് സേന ഉറപ്പാക്കും. കഴിഞ്ഞ മാർച്ചിൽ ബിഎസ്എഫ് നടപ്പാക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സിആർപിഎഫ് നടപടി.

സൈനികന്റെ വീടിന് ഏറ്റവും അടുത്തുള്ള സിആർപിഎഫ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കണം. ഡയറക്ടർ ജനറലിനു വേണ്ടി ഇവർ റീത്ത് സമർപ്പിക്കണം. മരണശേഷം ഭാര്യയും മക്കളും എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും വ്യക്തമാക്കി.

അർധസേനാ വിഭാഗങ്ങളായ ഐടിബിപി, സിഐഎസ്എഫ് എന്നിവയും വൈകാതെ ഇതു നടപ്പാക്കും. ഉത്തരവിന്റെ പകർപ്പ് വിമുക്ത ഭടന്മാരുടെ സംഘടനകൾക്കു കൈമാറി. വിമുക്ത ഭടന്മാർ വ്യക്തിവിവരങ്ങൾ സമീപമുള്ള സേനാ യൂണിറ്റുകളിൽ ഏൽപിക്കണമെന്നും ഉത്തരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്‌സസ് എക്‌സ് സർവീസ്‌മെൻ വെൽഫെയർ അസോസിയേഷന്റെ വെബ്‌സൈറ്റിൽ (www.aicpmfewa.com) ലഭ്യമാണെന്നും ദേശീയ ജനറൽ സെക്രട്ടറി പി.എസ്.നായർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP