Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൽക്കത്തയിലെ തമിഴ് കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ജേർണലിസ്റ്റായി; ഇൻഡിപെൻഡന്റ് എഡിറ്റർ പദവിയിൽ നിന്നെത്തിയത് ബി ബി സിയുടെ അവതാരകനും പ്രധാനിയുമായി; ബ്രിട്ടീഷ് രാജ കുടുംബത്തോടുള്ള വിദ്വേഷം വിവാദത്തിലായി; അമൽ രാജന്റെ പേരിൽ ബി ബി സി വമ്പൻ കുരുക്കിൽ

കൽക്കത്തയിലെ തമിഴ് കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ജേർണലിസ്റ്റായി; ഇൻഡിപെൻഡന്റ് എഡിറ്റർ പദവിയിൽ നിന്നെത്തിയത് ബി ബി സിയുടെ അവതാരകനും പ്രധാനിയുമായി; ബ്രിട്ടീഷ് രാജ കുടുംബത്തോടുള്ള വിദ്വേഷം വിവാദത്തിലായി; അമൽ രാജന്റെ പേരിൽ ബി ബി സി വമ്പൻ കുരുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

റെ വിവാദമായ, രാജകുടുംബാംഗങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ പ്രതിപാദിക്കുന്ന ''ദി പ്രിൻസസ് ആൻഡ് ദി പ്രസ്സ്'' എന്ന ഡോക്യൂമെന്ററിയുടെ ചാലക ശക്തിയായ അമോൽ രാജൻ എന്ന ജേർണലിസ്റ്റ് ഇതാദ്യമായല്ല രാജകുടുംബാംഗങ്ങൾക്ക് എതിരെ തിരിയുന്നത്. 2012-ൽ ദി ഇൻഡിപെൻഡന്റ് എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന കാലത്ത് വില്യമും കെയ്റ്റുൻ ചെയ്യുന്ന പൊതുസേവനങ്ങളെല്ലാം വെറും തട്ടിപ്പാണെന്ന് അമോൾ പത്രത്തിൽ എഴുതുകയുണ്ടായി. മാത്രമല്ല, ഫിലിപ്പ് രാജകുമാരനെ വംശീയവാദിയായ കോമാളി എന്നും ഇയാൾ വിശേഷിപ്പിച്ചിരുന്നു.

സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കനായ് ഇയാൾ അന്ന് വില്യമിനോടും കെയ്റ്റിനോടും രാജകുടുംബത്തിന്റെ ആഡംബരങ്ങൾ ഉപേക്ഷിക്കുവാൻ ആഹ്വാനം ചെയ്തിരുന്നു. കെയ്റ്റ് ആദ്യമായി ഗർഭിണിയായ അവസരത്തിൽ അവരെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലായിരുന്നു ഇതെല്ലാം എഴുതിയത്. വലിയൊരു കൊട്ടാരം അനാവശ്യമാണെന്നും നഗരമദ്ധ്യത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു വീട്ടിൽ അവർ താമസിക്കണമെന്നും, കുട്ടിയെ സാധാരണ സ്‌കൂളിൽ അയച്ച് വിദ്യാഭ്യാസം ചെയ്യിക്കണമെന്നും അന്ന് അയാൾ ആവശ്യപ്പെട്ടിരുന്നു.

രാജകുടുംബത്തിനെതിരെ എന്നും പടവാളോങ്ങിയ ഈ ഇന്ത്യാക്കാരൻ ഇപ്പോൾ വീണ്ടും വിവാദങ്ങളുടെ നടുവിൽ നിൽക്കുകയാണ്. തമിഴ്‌നാട്ടിലെ കുംഭകോണംകാരനായ പിതാവിനും നാഗ്പൂർ സ്വദേശിയായ മാതാവിനും കൽക്കത്തയിൽ ജനിച്ച അമോൽ രാജൻ, തിനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ എത്തുന്നത്. തെക്ക് പടിഞ്ഞാറൻ ലണ്ടനിലെ ടൂടിംഗിൽ താമസമാക്കിയ രാജൻ, ഗ്രാവേനീ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷംകേംബ്രിഡ്ജിലെ ഡൗണിങ് കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കി. കോളേജ് പഠന കാലത്ത് സ്റ്റുഡന്റ് ന്യുസ് പേപ്പറിന്റെ എഡിറ്ററായി സേവനം അനുഷ്ഠിച്ചുകൊണ്ടായിരുന്നു പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്.

ഹിന്ദു കുടുംബത്തിലാണ് ജനനമെങ്കിലും 15 വയസ്സുമുതൽ, അറിയപ്പെടുന്ന നിരീശ്വരവാദിയായ ഇയാൾ 18 വയസ്സുള്ളപ്പോൾ ഒരു വർഷം ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിൽ ജോലിയും ചെയ്തിട്ടുണ്ട്. പിന്നീട് 2006-2007 കാലഘട്ടത്തിൽ ഫൈവ് നെറ്റ്‌വർക്കിലെ പകൽ സമയ ടോക്ക്ഷോയുടെ സഹ അവതാരകനായി മിനിസ്‌ക്രീനിൽ ഇയാളെത്തി. പിന്നീട് 2007-ൽ ആണ് ഇൻഡിപെൻഡന്റ് പത്രത്തിൽ ഇയാൾ ചേരുന്നത്. റിപ്പോർട്ടർ, സ്പോർട്സ് കറസ്പോണ്ടന്റ്, കോളമിസ്റ്റ്, കമന്റ് എഡിറ്റർ എന്ന നിലയിലൊക്കെ പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2013-ൽ ഇൻഡിപെൻഡന്റ് പത്രത്തിന്റെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത എഡിറ്റർ ആയി.

പിന്നീട് ഇൻഡിപെൻഡന്റ് പത്രത്തിന്റെ പ്രസാധനം നിർത്തുകയും പൂർണ്ണമായും ഓൺലൈനിലേക്ക് മാറുകയും ചെയ്തപ്പോൾ ഈ മാറ്റത്തിൽ കാര്യമായ പങ്ക് വഹിക്കാൻ അമോൽ രാജൻ കുറച്ചുകാലം കൂടി അവിടെ തുടർന്നു. പിന്നീട് 2016-ൽ ബി ബി സി അവരുടെ ആദ്യത്തെ മീഡിയ എഡിറ്ററായി ഈ ഇന്ത്യാക്കാരനെ നിയമിച്ചു. ബി ബി സിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച അമോൽ രാജൻ പിന്നീട് അവതരണ രംഗത്ത് നിന്നും പിന്മാറുകയായിരുന്നു.

പാരമ്പര്യമായി രാഷ്ട്രത്തിന്റെ തലവൻ എന്ന പദവി രാജകുടുംബം വഹിക്കുന്നതിൽ എതിർപ്പുള്ള റിപ്പബ്ലിക്കൻ എന്ന രാഷ്ട്രീയ ചിന്താഗതിയോട് കൂറുപുലർത്തുന്ന വ്യക്തിയാണ് അമോൽ രാജൻ. രാജകുടുംബത്തിന്റെ പദവികൾ എടുത്തുകളയണമെന്നും പകരം. തെരഞ്ഞെടുക്കപ്പെടുന്ന ഒരു രാഷ്ട്ര തലവൻ ആയിരിക്കണം ബ്രിട്ടനെ നയിക്കേണ്ടതെന്നും വാദിക്കുന്ന റിപ്പബ്ലിക്കൻ ചിന്താഗതിക്കാർ എന്നും ബ്രിട്ടീഷ് രാജകുടുംബത്തിനോട് പോരാട്ടം നടത്തുന്നവരാണ് അമോൽ രാജനും അക്കാര്യത്തിൽ ഒട്ടും മോശമായിരുന്നില്ല. രാജകുടുംബം മണ്ടന്മാരുടെ കുടുംബമാണെന്നാണ് ഒരിക്കൽ ഇയാൾ വിശേഷിപ്പിച്ചത്.

ഫിലിപ്പ് രാജകുമാരനെ വംശീയവിദ്വേഷം പേറുന്ന കോമാളി എന്ന് വിശേഷിപ്പിച്ച അമോൽ രാജൻ ഒരിക്കൽ ചാൾസ് രാജകുമാരനെ കുറിച്ച് പറഞ്ഞത് ശാസ്ത്രീയ നിരക്ഷരൻ എന്നായിരുന്നു. രാജ്ഞിയുടെ കിരീടധാരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളെ നീചത്വത്തിന്റെ ആഘോഷം എന്നായിരുന്നു ഇയാൾ വിശേഷിപ്പിച്ചത്. മാത്രമല്ല, പ്രചാരകന്മാരുടെ ഒരു വലിയ സംഘം മാധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാണിക്കുന്ന എലിസബത്ത് രാജ്ഞിയെ മാറ്റി നിർത്തിയാൽ ഈ കുടുംബം മുഴുവൻ വിഢികളാണെന്നും ഇയാൾ എഴുതിയിട്ടുണ്ട്.

എന്നാൽ, രാജകുടുംബത്തിനെതിരെയുള്ള അമോൽ രാജന്റെ വിദ്വേഷം ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്ബി ബി സിയെയാന്. രാജന്റെ രണ്ടു ഭാഗമായി സംപ്രേഷണം ചെയ്ത ഡോക്യൂമെന്ററി രാജകുടുംബത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയും ചാൾസ് രാജകുമാരനും വില്യം രാജകുമാരനും ഒരുമിച്ച് ബി ബി സിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്തവിധംബി ബി സിയെ ബഹിഷ്‌കരിക്കുകയാണ് രാജകുടുംബം. തികച്ചും അവാസ്തവമായ കൃത്യതയില്ലാത്ത ആരോപണങ്ങൾ മാത്രമാണ് ആ ഡോക്യൂമെന്ററിയിൽ ഉള്ളതെന്നാണ് രാജകുടുംബത്തിന്റെ അവകാശവാദം.

അതേസമയം മേഗന്റെ അഭിഭാഷകൻ ഉൾപ്പടെ ഹാരിയുടെയും മേഗന്റെയും ആരാധകരും സുഹൃത്തുക്കളും ഉന്നയിച്ച ആരൊപണങ്ങളെ ഖണ്ഡിക്കാൻ ഈ ഡോക്യൂമെന്ററിക്ക് കഴിഞ്ഞില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇന്നലെ മേഗന്റെ ഉറ്റ സുഹൃത്തായ മിഷാ നൊനൂ ഉൾപ്പടെയുള്ള ചിലർക്കൊപ്പം രാജൻ കോക്ക്ടേയിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നതിനൊപ്പമാണ് ഈ ആരോപണവും ഉയർന്നത്. മാധ്യമ ഉടമയായ എവ്ജെനി ലെബെഡെവിനെ ആദരിക്കാനായി സംഘടിപ്പിച്ച പാർട്ടിയിൽ താൻ പങ്കെടുത്തതാണെന്നാണ് ഈ ചിത്രത്തെ കുറിച്ച് രാജന്റെ വാദം. ചിത്രത്തിന്‌പോസ് ചെയ്തെങ്കിലും അവരുമായി സംസാരിച്ചതായി താൻ ഓർക്കുന്നില്ല എന്നാണ് അമോൽ രാജൻ പറയുന്നത്.

നോനൂയ്ക്ക് പുറമെജോർജിന ചാപ്മാൻ, ഡിസൈനറായ കെരെൻ ക്രെയ്ഗ് എന്നിവരുമായും അമോൽ രാജൻ ഇടപഴകുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇവരുടേതാണ് പ്രശസ്തമായ മാർഷെസ ബ്രാൻഡ്. നേരത്തേ മേഗൻ ഈ ബ്രാൻഡിന്റെ മോഡലായിരുന്നു. ഇപ്പോഴും ഇവർ സംഘടിപ്പിക്കുന്ന ഫാഷൻ പ്രദർശനങ്ങളിൽ മേഗൻ പങ്കെടുക്കാറുമുണ്ട്.

എന്നാൽ, വ്യംഗ്യാർത്ഥത്തിൽ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങളിൽ വലിയ കാര്യമൊന്നുമില്ലെന്നാണ് ബി ബി സി വക്താവ് പറഞ്ഞത്. ഈ ഒരു സന്ദർഭത്തിനു മുൻപോ അതിനുശേഷമോ അമോൽ രാജൻ ഇവരുമായി കൂടിക്കാഴ്‌ച്ച നടത്തിയിട്ടില്ലെന്നും വക്താവ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP