Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ വീണു കിടന്നു; കാർ തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കൻ മരിച്ചു: സംഭവം പന്തളത്ത്

മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ വീണു കിടന്നു; കാർ തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കൻ മരിച്ചു: സംഭവം പന്തളത്ത്

ശ്രീലാൽ വാസുദേവൻ

പന്തളം: മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ വീണു കിടന്ന മധ്യവയസ്‌കൻ കാർ തലയിലൂടെ കയറിയിറങ്ങി മരിച്ചു. പൂഴിക്കാട് വലക്കടവ് പുതുപറമ്പിൽ കുഞ്ഞുപിള്ള (56) യാണ് മരിച്ചത്. വലക്കടവ് ബണ്ടിന് സമീപം ബുധനാഴ്ച രാവിലെ 11.30 യോടെയായിരുന്നു അപകടം.

മദ്യപിച്ച് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുപിള്ളയുടെ തലയിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ മാരുതി കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പന്തളം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം അടൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി: ഭാര്യ: പരേതയായ ചെല്ലമ്മ. മകൻ: രാജേഷ്, മരുമകൾ: രമ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP