Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോൾ പ്രചരിക്കുന്നത് എല്ലാം നുണക്കഥകൾ; സത്യം ഉടൻ പുറത്തുവരുമെന്ന് മോഫിയയുടെ ഭർത്താവ് സുഹൈൽ; മകളെ പോലെ കരുതി നോക്കിയ കുട്ടിയാണ് മോഫിയ എന്ന് ഉമ്മ റുഖിയ; പ്രതികരണം കോതമംഗലം ഇരമല്ലൂരിലെ വീട്ടിൽ തെളിവെടുപ്പിനിടെ

ഇപ്പോൾ പ്രചരിക്കുന്നത് എല്ലാം നുണക്കഥകൾ; സത്യം ഉടൻ പുറത്തുവരുമെന്ന് മോഫിയയുടെ ഭർത്താവ് സുഹൈൽ; മകളെ പോലെ കരുതി നോക്കിയ കുട്ടിയാണ് മോഫിയ എന്ന് ഉമ്മ റുഖിയ; പ്രതികരണം കോതമംഗലം ഇരമല്ലൂരിലെ വീട്ടിൽ തെളിവെടുപ്പിനിടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇപ്പോൾ പ്രചരിക്കുന്നത് നുണ കഥകൾ ആണെന്നും, സത്യം ഉടൻ പുറത്ത് വരുമെന്നും ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയയുടെ ഭർത്താവ് സുഹൈൽ. മകളെ പോലെ തന്റെ ഉള്ളം കൈയിൽ വളർത്തിയ മകളാണ് മോഫിയ എന്ന് സുഹൈലിന്റെ ഉമ്മ റുഖിയ. സത്യം പുറത്തുവിടുമെന്ന് പിതാവ് യൂസഫും പറഞ്ഞു.

കോതമംഗലം ഇരമല്ലൂർ, കുറ്റിലഞ്ഞിയിലെ വീട്ടിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മൂവരെയും തെളിവെടുപ്പിനെത്തിച്ചത്. മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസ് എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.ഡി.വൈ.എസ്‌പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

അതേസമയം, മോഫിയ പർവീണിനെ ഭർത്താവും കുടുംബാംഗങ്ങളും 45 ലക്ഷം രൂപ സ്ത്രീധനത്തുക ആവശ്യപ്പെട്ടു പീഡിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മോഫിയയെ മരുമകളെപ്പോലെയല്ല, വേലക്കാരിയെപ്പോലെയാണു പ്രതികൾ കണക്കാക്കിയതെന്നു പൊലീസ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അടിമയെ പോലെ ജോലി ചെയ്യിച്ചു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. മാനസിക ദൗർബല്യമുള്ള ആളായി ചിത്രീകരിക്കാൻ ശ്രമിച്ചു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു.

പള്ളി വഴി വിവാഹമോചനത്തിനു കത്തു നൽകി. വേറെ കല്യാണം കഴിക്കുമെന്നു സുഹൈൽ ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണു മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ഭർത്താവ് സുഹൈൽ ഇവരെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേയ്ക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവും സിഐയും സ്റ്റേഷനിൽ വച്ച് മോഫിയയോട് മോശമായി പെരുമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മോഫിയയയുടെ ആത്മഹത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP