Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാഷിസം ഇന്ത്യയെ വിൽക്കുകയാണ്: ഇ അബൂബക്കർ എസ്ഡിപിഐ ദേശീയ നേതാക്കൾക്ക് സ്വീകരണം നൽകി

സ്വന്തം ലേഖകൻ

 

കോഴിക്കോട്: ഫാഷിസ്റ്റു സർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്ക് വിൽക്കുകയാണെന്ന് എസ്ഡിപിഐ പ്രഥമ പ്രസിഡന്റ് ഇ അബൂബക്കർ പറഞ്ഞു. എസ്ഡിപിഐ ദേശീയ നേതാക്കൾക്ക് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ തകർക്കുന്ന ഫാഷിസത്തെ ചെറുക്കാൻ എസ്ഡിപിഐക്ക് സാധിക്കണം. ഇന്ത്യയിലെ വലിയ പാർട്ടിയാണ് എസ്ഡിപിഐ എന്ന അവകാശവാദമില്ല.

എന്നാൽ ഏറ്റവും വലിയ പ്രതീക്ഷ നൽകുന്ന പാർട്ടി എസ്ഡിപിഐ മാത്രമാണെന്ന് നിസ്സംശയം പറയാൻ കഴിയും. രാജ്യത്തെ യഥാർത്ഥ പ്രതിപക്ഷമായി എസ്ഡിപിഐ മാറിയതായും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മലയാളികളായ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ, ദേശീയ പ്രവർത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പ്രഫ. പി കോയ, സി പി എ ലത്തീഫ്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, പി പി മൊയ്തീൻ കുഞ്ഞ് എന്നീ നേതാക്കൾക്കാണ് സ്വീകരണം നൽകിയത്.

എസ്ഡിറ്റിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി കെ ഉസ്മാൻ, അജ്മൽ ഇസ്മായീൽ, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ എരഞ്ഞിക്കൽ, പി ജമീല വയനാട്, കെ കെ അബ്ദുൽ ജബ്ബാർ, ജോൺസൺ കണ്ടച്ചിറ, പി ആർ സിയാദ്, കെ എസ് ഷാൻ, സംസ്ഥാന സമിതിയംഗങ്ങളായ അൻസാരി ഏനാത്ത്, എസ് പി അമീർ അലി, അഷ്‌റഫ് പ്രാവച്ചമ്പലം, മുസ്തഫ പാലേരി, വി എം ഫൈസൽ, മഞ്ജുഷ മാവിലാടം, ലസിത അസീസ്, ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സ്റ്റേറ്റ് പ്രസിഡന്റ് ബീരാൻ കുട്ടി കോയിസ്സൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP