Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; സ്വകാര്യാശുപത്രി റിസ്പഷനിസ്റ്റ് അമ്പിളി അപകടത്തിൽ പെട്ടത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ

പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; സ്വകാര്യാശുപത്രി റിസ്പഷനിസ്റ്റ് അമ്പിളി അപകടത്തിൽ പെട്ടത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ദേശീയപാതയിൽ ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ പി.ജി.അമ്പിളി ആണ് മരിച്ചത്. 43 വയസ്സായിരുന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. രാവിലെ ഡ്യൂട്ടിക്കായി വരുമ്പോഴായിരുന്നു അപകടം.ആശുപത്രിക്ക് 150 മീറ്റർ അകലെ ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ.വി എം.എസ്.റോഡിലേക്ക് സ്‌കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ലോറിയുടെ മുൻചക്രത്തിനടിയിൽ പെട്ട സ്‌കൂട്ടറിൽ നിന്ന് തെറിച്ച ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി. കൂവപ്പൊയ്ക മാക്കൽ സന്തോഷിന്റെ ഭാര്യയാണ് അമ്പിളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP