Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂൾ വിട്ടുവരവേ എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പോക്‌സോ കേസ് പ്രതി റിമാൻഡിൽ

സ്‌കൂൾ വിട്ടുവരവേ എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പോക്‌സോ കേസ് പ്രതി റിമാൻഡിൽ

അനീഷ് കുമാർ

കണ്ണുർ: സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പോക്‌സോ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനാണ് പിടിയിലായത്. സ്‌കുൾ വിട്ടു മടങ്ങി വരും വഴി ഇടവഴിയിൽ വെച്ചു ഇയാൾ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു ബാലികയുടെ കരച്ചിൽ കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴെക്കും ഇയാൾ രക്ഷപ്പെട്ടു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചെങ്കിലും കേസിന് തുമ്പുണ്ടായില്ല. ഇതേ തുടർന്നാണ് പ്രദേശത്തെ ഡി.സി.ടി.വി ക്യാമറകൾ പരിശോധിക്കുകയും കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു പരിസരത്തെ വീട്ടിലെ .സി.സി.ടി.വി ക്യാമറയിൽ സംഭവം നടന്ന സമയം അതുവഴി കടന്നു പോയ ആളുടെ ചിത്രം ബാലിക തിരിച്ചറിഞ്ഞതോടെ പൊലിസ് ഇയാൾക്കായി തെരച്ചിൽ തുടങ്ങുകയായിരുന്നു.ഇതിനെ തുടർന്നാണ് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി യു.വി ഇബ്രാഹിം (42) പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പൊലിസ് അറിയിച്ചു. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP