Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുപമയുടെ വിജയത്തെ ഏറ്റെടുത്ത് ബിബിസിയും; വാർത്തയിൽ പിതാവ് ജയചന്ദ്രനെ പരിചയപ്പെടുത്തിയത് മലയാളത്തിൽ; സ ജയചന്ദ്രൻ പാർട്ടി ട്രെഷറർ എന്ന് മലയാളത്തിൽ അടിക്കുറിപ്പെഴുതിയതു കൗതുകമായി

അനുപമയുടെ വിജയത്തെ ഏറ്റെടുത്ത് ബിബിസിയും; വാർത്തയിൽ പിതാവ് ജയചന്ദ്രനെ പരിചയപ്പെടുത്തിയത് മലയാളത്തിൽ; സ ജയചന്ദ്രൻ പാർട്ടി ട്രെഷറർ എന്ന് മലയാളത്തിൽ അടിക്കുറിപ്പെഴുതിയതു കൗതുകമായി

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി:കേരളത്തിലെ ആനുകാലിക സംഭവ വികാസങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ പുതുമയല്ല. ശബരിമല വിവാദക്കാലം മുതൽ തുടർച്ചയായി കേരളത്തിൽ സമകാലിക സംഭവങ്ങൾ ലോകമെങ്ങും ചർച്ചയ്ക്കു എത്തിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത വാർത്ത ശ്രദ്ധയാണ് ബിബിസി കേരളത്തിന് നൽകുന്നത്.  കേരളത്തിലെ മാധ്യമങ്ങൾക്കു പോലും കണ്ടെത്താൻ കഴിയാതിരുന്ന വാർത്ത സ്‌കൂപ്പുകളാണ് ഇത്തരത്തിൽ ബിബിസി കേരളത്തിൽ നിന്നും കണ്ടെത്തുന്നത് .

കഴിഞ്ഞ ഒരു മാസത്തിലേറെയായി കേരളത്തിലെ മാധ്യമങ്ങൾ ഏറ്റെടുത്ത അനുപമ എന്ന യുവതിയുടെയും സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അവരുടെ കുഞ്ഞിനെ ദത്തു നല്കിയതുമാണ് കുട്ടിയെ അമ്മയ്ക്ക് തിരിച്ചു കിട്ടിയപ്പോൾ ബിബിസി വാർത്തയാക്കുന്നത്. കേരളത്തിലെ മാധ്യമങ്ങൾ ബോധപൂർവം അനുപമയെയും കുഞ്ഞിനേയും കേന്ദ്രീകരിക്കുമ്പോൾ ബിബിസി കൂടുതൽ ശ്രദ്ധ നൽകുന്നത് വിഷയത്തിലെ വില്ലൻ ആയ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നേരെയാണ്. ഇയാൾ പാർട്ടിയുടെ വലിയ നേതാവാണെന്ന് മലയാളത്തിൽ ഫോട്ടോക്ക് അടിക്കുറിപ്പ് നൽകിയാണ് വാർത്തയിൽ ബിബിസി ഇപ്പോൾ വ്യത്യസ്തമാകുന്നത്. ബിബിസിയുടെ ഓൺലൈൻ വായനക്കാരിൽ മലയാളികൾ വളരെ ചെറിയ പങ്കു ആണെങ്കിലും'' സ പിഎസ് ജയചന്ദ്രൻ ട്രഷറർ ''എന്ന് വലിയ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്നത് ഒരിക്കലും തെറ്റായി കടന്നു കൂടിയതാകില്ല.

കുഞ്ഞിന് വേണ്ടി ഒരു വർഷം നീണ്ട അനുപമയുടെ പോരാട്ടം വിശദമാക്കിയാണ് ബിബിസി വാർത്ത തുടങ്ങുന്നത്. ബിബിസി ഡൽഹി പ്രതിനിധി സൗത്തിക് ബിശ്വാസും കേരള പ്രതിനിധി അഷ്റഫ് പടന്നയിലും ചേർന്നാണ് രാഷ്ട്രീയ ഉൾപ്പിരിവുകൾ നിറഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയോളം കോരിച്ചൊരിയുന്ന മഴയത്തു പകൽ നിന്നും രാത്രി സമീപം പാർക്ക് ചെയ്തിരുന്ന ഓമ്‌നി വാനിലേക്ക് എത്തിയുമാണ് രാപ്പകൽ സമരം അനുപമ വിജയിപ്പിച്ചെടുത്തത് എന്നും ബിബിസി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19 നു കുഞ്ഞിന് ജന്മം നൽകിയ അനുപമ ഒരു വർഷവും ഒരു മാസവും പിന്നിട്ട ശേഷമാണു തന്റെ കുട്ടിയ ആദ്യമായി കാണുന്നത്. അനുപമയുടെ കുഞ്ഞിന്റെ അച്ഛനായ അജിത് ദളിതനായതാണ് അധഃസ്ഥിതരുടെ പാർട്ടിയെന്ന് പറയുന്ന സിപിഎം നേതാവ് കൂടിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ വിറളി പിടിപ്പിച്ചത് എന്നും ബിബിസി തുറന്നു കാട്ടുന്നു.

കുഞ്ഞു പിറന്നതോടെ അമ്മയെയും കുഞ്ഞിനേയും വേർപിരിച്ച മുത്തച്ഛൻ ജയചന്ദ്രൻ അനുപമയെ 200 കിലോമീറ്റർ ദൂരത്തിൽ തറവാട്ടിൽ എത്തിക്കുക ആയിരുന്നു. ആ സമയം എല്ലാം കുഞ്ഞു സുരക്ഷിതമാണ് സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞുമൊത്തു കഴിയാം എന്ന് വാക്കും നൽകിയിരുന്നു. എന്നാൽ ഫെബ്രുവരിയിൽ സഹോദരിയുടെ വിവാഹത്തിന് വീട്ടിൽ എത്തിയപ്പോഴാണ് സംസാരത്തിനിടയിൽ തനിക്കു കുഞ്ഞിനെ നഷ്ടമായി എന്ന് അനുപമ ആദ്യം തിരിച്ചറിയുന്നത്. തുടർന്ന് പരാതിയുമായി പൊലീസിൽ എത്തിയപ്പോൾ കുഞ്ഞിനെ അനുപമ സ്വമേധയാ ദത്തു നൽകി എന്നാണ് അച്ഛൻ നൽകിയ വിവരം എന്ന് പൊലീസ് വ്യക്തമാക്കുക ആയിരുന്നു. എന്നാൽ കുഞ്ഞിനെ ''അനധികൃതം'' എന്നേ വിശേഷിപ്പിക്കാനാവൂ എന്നാണ് ജയചന്ദ്രൻ ബിബിസിയോട് വ്യക്തമാക്കിയത്. പ്രസവ ശേഷം അനുപമയുടെ മാനസിക, ശാരീരിക നിലയും തൃപ്തികരം അല്ലെന്നും ജയചന്ദ്രൻ ആരോപിച്ചിരുന്നു.

അജിത്തും അനുപമയ്ക്കും സാമ്പത്തികമായി ഇടത്തരം കുടുംബത്തിന്റെ സംരക്ഷണവും ജോലിയും ഉള്ളതിനാൽ ജാതിയല്ലാതെ മറ്റൊരു കാരണവും ഈ സംഭവത്തിനൊപ്പം കൂട്ടിവായിക്കാനില്ല എന്നാണ് ബിബിസി നിരീക്ഷണം .അനുപമയുടെ അച്ഛൻ ബാങ്ക് മാനേജരും പാർട്ടി പ്രാദേശിക നേതാവും മുത്തച്ഛനും മുത്തശ്ശിയും ജനപ്രതിനിധികൾ ആയിരുന്നു എന്നും ബിബിസി വ്യക്തമാക്കുന്നുണ്ട്. അജിത്തും അനുപമയും പുരോഗമന പ്രസ്ഥാനം എന്ന് പറയപ്പെടുന്ന് സിപിഎം അനുഭാവികൾ ആയിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചതിൽ എന്ത് ന്യായീകരണമാണ് പാർട്ടിയും സർക്കാരും നല്കാൻ ഉദ്ദേശിക്കുന്നത് എന്നും വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു. പഠിച്ച കോളേജിൽ പാർട്ടി വിദ്യാർത്ഥി യൂണിയൻ സാരഥി ആയി അനുപമ എത്തിയതും അജിത് യുവജന പ്രസ്ഥാനത്തിൽ നേതൃ നിരയിൽ പ്രവർത്തിച്ചതും ഒക്കെ വിശദമായ റിപ്പോർട്ടിൽ ബിബിസി വിവരിക്കുന്നു .

കേരളത്തിലെ പല മാധ്യമങ്ങളും സദാചാര വിഷയത്തിന് മുൻഗണന നല്കിയപ്പോഴും ജാതി വിവേചനത്തിന് എതിരെ നവോദ്ധാന സമരം നടത്തിയ സർക്കാർ തന്നെ അധികാരത്തിൽ ഇരിക്കുമ്പോഴാണ് ഒരമ്മക്ക് മഴയത്തു രാപ്പകൽ സമരം നടത്തേണ്ടി വന്നത് എന്നാണ് ബിബിസിയുടെ നിരീക്ഷണം. മലയാളികൾ സോഷ്യൽ മീഡിയയിലും സദാചാരം പറഞ്ഞു ഇപ്പോഴും അനുപമയെ കൊത്തിവലിക്കുമ്പോഴും ആരും ഈ സംഭവത്തിലെ ജാതീയത തുറന്നു കാട്ടാൻ തയ്യാറല്ല എന്നതും മലയാളിയുടെ കപട മുഖം ഒരിക്കൽ കൂടി വലിച്ചു കീറപ്പെടുകയാണ്. ഉയർന്ന സമുദായത്തിലെ ഒരു പെൺകുട്ടി താഴ്ന്ന സമുദായത്തിലെ ഒരാളെ സ്‌നേഹിക്കാനോ വിവാഹേതര ബന്ധം സ്ഥാപിക്കാനോ പാടില്ലെന്ന മലയാളിയുടെ ചിന്തകൾ ഈ കേസിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇത് വെറും വീട്ടുകാര്യം എന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞു നിസാരവൽക്കരിക്കാൻ നോക്കിയപ്പോഴും സമര ചൂട് കത്തിച്ചു നിർത്താൻ മാധ്യമങ്ങൾക്കായതാണ് അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ കാരണമായത്.

ചൈനയിൽ നിന്നും പാർട്ടി ഉൾപ്പെട്ട വാർത്തകൾ പുറത്തു വരുമ്പോഴും പാർട്ടി നേതാക്കളെ ബിബിസി ഇത്തരത്തിൽ തുറന്നു കാട്ടാറുണ്ട് . സർക്കാരിനെക്കാളും ഭരണത്തിൽ പാർട്ടിയാണ് മേൽക്കോയ്മ സ്ഥാപിക്കുന്നത് എന്നതു വായനക്കാരിൽ എത്തിക്കുകയാണ് ഇത്തരം വാർത്തകളിൽ ബിബിസി ബോധപൂർവം ചെയ്യുന്നതും. ലോകത്തെവിടെ കമ്മ്യുണിസ്‌റ് സർക്കാരുകൾ ഉണ്ടായാലും അവിടെയൊക്കെ പാർട്ടിയുടെ കരങ്ങൾ സർക്കാരിനെ വരിഞ്ഞു മുറുക്കാൻ ഉണ്ടാകും എന്നാണ് വരികൾക്കിടയിൽ ബിബിസി പറഞ്ഞുവയ്ക്കുന്നത്. അടുത്തിടെ ചൈനീസ് റിയൽ എസറ്റേറ്റ് രംഗം തകരാൻ ഉള്ള സാദ്ധ്യതകൾ റിപ്പോർട്ട് ചെയ്തപ്പോഴും ബിബിസി അതിൽ പാർട്ടിയുടെ കരുത്തരായ നേതാക്കളുടെ സാന്നിധ്യം തുറന്നു കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP