Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമ്പർ 18 ഹോട്ടലിലെ മയക്കു മരുന്ന് മാഫിയയ്ക്ക് തെളിവ് കിട്ടിയ ആത്മവിശ്വാസത്തിൽ പൊലീസ്; സൈജുവുമായി ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ ആശുപത്രിയിൽ കിടന്ന് ഒഴിവാക്കി മുതലാളി; കസ്റ്റഡിയിലെ പ്രതി അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയിലായതും അട്ടിമറിക്ക്; ആ സിസിടിവി മാറ്റിയത് റോയ് വയലാട്ടിന് കുരുക്കായോ?

നമ്പർ 18 ഹോട്ടലിലെ മയക്കു മരുന്ന് മാഫിയയ്ക്ക് തെളിവ് കിട്ടിയ ആത്മവിശ്വാസത്തിൽ പൊലീസ്; സൈജുവുമായി ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ ആശുപത്രിയിൽ കിടന്ന് ഒഴിവാക്കി മുതലാളി; കസ്റ്റഡിയിലെ പ്രതി അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയിലായതും അട്ടിമറിക്ക്; ആ സിസിടിവി മാറ്റിയത് റോയ് വയലാട്ടിന് കുരുക്കായോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് തലയൂരാൻ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കള്ളക്കളി തുടരുന്നു. ലഹരി ഇടപാടിലെ കണ്ണിയാണ് സൈജു തങ്കച്ചൻ എന്ന തിരിച്ചറിവ് പൊലീസിന് വന്നതാണ് ഇതിന് കാരണം. കേസ് അട്ടിമറിക്കാൻ പല നീക്കങ്ങൾ നടന്നു. ഇതിനിടെയാണ് സൈജുവിൽ അന്വേഷണം ശക്തമാക്കിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് ഉന്നതർ ആരും കേസിൽ കുടുങ്ങില്ലെന്ന് ഉറപ്പായതോടെ മോഡലുകളുടെ മരണത്തിൽ പൊലീസ് പുതിയ തലത്തിലേക്ക് അന്വേഷണം എത്തിച്ചു.

സൈജു തങ്കച്ചനും റോയ് വയലാട്ടുമായി നടത്തിയ ഫോൺ സംഭാഷണവും മറ്റ് തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ സൈജു കുറ്റസമ്മതവും നടത്തി. ഈ സാഹചര്യത്തിൽ സൈജു തങ്കച്ചൻ, നമ്പർ 18 ഹോട്ടൽ ഉടമ റോയ് എന്നിവരെ ഒരുമിച്ചു ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നു. അങ്ങനെ വന്നാൽ കേസിൽ റോയിയും പ്രതിയാകും. ഇത് അട്ടിമറിക്കാനാണ് നീക്കം. വിദഗ്ധ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച റോയിയെ ഡിസ്ചാർജ് ചെയ്യാത്തതാണ് കാരണം. ആശുപത്രി വാസത്തിന് പിന്നിലും തന്ത്രമാണെന്നാണ് സൂചന.

സൈജുവിന് ജാമ്യം കിട്ടും വരെ റോയ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങില്ല. രണ്ടും പേരും ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് ഇത്. ഹോട്ടലിലെ സിസിടിവി നശിപ്പിച്ചത് വിനയായെന്ന് റോയിയും തിരിച്ചറിയുന്നു. അല്ലാത്ത പക്ഷം പൊലീസിലെ വിഐപി കുടുങ്ങുമെന്നതിനാൽ പൊലീസ് കടുത്ത നടപടികളിലേക്ക് പോകില്ലെന്ന വിലയിരുത്തലാണ് റോയിക്കുള്ളത്. ആ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയെന്നുമാണ് പൊലീസ് നിഗമനം. അങ്ങനെ ആയാൽ പോലും ഇനി അത് റോയ് വയലാട്ടിന് പൊലീസിന് മുമ്പിൽ ഹാജരാക്കാൻ കഴിയില്ല.

സിസിടിവി ദൃശ്യങ്ങൾ നൽകിയാൽ ഇതുവരെ റോയ് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയും. മോഡലുകളുടെ മരണത്തിൽ കൊലപാതക സംശയവും കൂടും. കേസിൽ റോയ് മുഖ്യ പ്രതിയുമാകും. അതിനിടെ ചോദ്യം ചെയ്യലിനിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച സൈജുവിനെയും ഇന്നലെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെയാണു സൈജുവിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിട്ടുള്ളത്. ഈ സമയം തീരാൻ വേണ്ടിയുള്ള സൈജുവിന്റെ കള്ളത്തരമാണ് അസ്വസ്ഥതയെന്നും നിഗമനമുണ്ട്.

മിസ് കേരള ഉൾപ്പെട്ട വാഹനാപകട കേസിലെ റിമാന്റ് റിപ്പോർട്ടിൽ റോയ് വയലാട്ടിനെതിരെ പൊലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. എന്നാൽ അന്ന് തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇപ്പോൾ സൈജുവിന്റെ ഫോണിൽ നിന്ന് മതിയായ തെളിവുകൾ കിട്ടിയിട്ടുണ്ട്. റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടത്തിയെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു.

ഡി ജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിന്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു.പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു. കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി . അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു.യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇടപ്പള്ളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്‌ക് ഊരിമാറ്റി.പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലിൽ ഡിസ്‌ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. പക്ഷെ പ്രൊസിക്യൂഷന്റെ ഈ വാദമെല്ലാം കോടതി തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത് എന്നും നിരീക്ഷിച്ചു. ജാമ്യവും നൽകി. എന്നാൽ മയക്കു മരുന്നിൽ കൂടുതൽ തെളിവ് കിട്ടിയതുകൊണ്ട് തന്നെ റോയിയ്‌ക്കെതിരെ പുതിയ കേസ് പോലും പൊലീസിന് രജിസ്റ്റർ ചെയ്യാൻ കഴിയും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP