Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിക്ക് ഫെയിം അർജുൻ രത്തൻ വിവാഹിതനാകുന്നു; വധു വടകര സ്വദേശി ശിഖ മനോജ്: പ്രണയ സാഫല്യം ആരാധകരുമായി പങ്കുവെച്ച് അർജുൻ

കരിക്ക് ഫെയിം അർജുൻ രത്തൻ വിവാഹിതനാകുന്നു; വധു വടകര സ്വദേശി ശിഖ മനോജ്: പ്രണയ സാഫല്യം ആരാധകരുമായി പങ്കുവെച്ച് അർജുൻ

സ്വന്തം ലേഖകൻ

രിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുൻ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

കരിക്ക് വെബ്‌സീരിസിലൂടെയാണ് അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുൻ മാനുവൽ ചിത്രമായ 'അർജന്റീന ഫാൻസ് കാട്ടൂർക്കടവി'ലൂടെ വെള്ളിത്തിരയിലെത്തി. അൻവർ റഷീദ് ചിത്രം ട്രാൻസിലും അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ സ്വദേശം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP