Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനായ സന്തോഷം പങ്കുവെച്ച് അർജുൻ; ''ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു'' വെന്ന് കുറിച്ച് താരാകല്യാണും; പെൺകുഞ്ഞിന്റെ ജനനം ആഘോഷമാക്കി താരകുടുംബം

അച്ഛനായ സന്തോഷം പങ്കുവെച്ച് അർജുൻ; ''ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു'' വെന്ന് കുറിച്ച് താരാകല്യാണും; പെൺകുഞ്ഞിന്റെ ജനനം ആഘോഷമാക്കി താരകുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താരദമ്പതികളായ സൗഭാഗ്യ വെങ്കിടേഷിനും അർജുൻ സോമശേഖറിനും പെൺകുഞ്ഞ് പിറന്നു. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുൻ അറിയിച്ചു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും സന്തോഷവാർത്ത പങ്കുവച്ചു.

''ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു'' എന്നാണ് താരാകല്യാൺ കുറിച്ചത്. ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്യുന്ന വിഡിയോകൾ പ്രസവത്തിനു മണിക്കൂറുകൾ മുൻപുപോലും സൗഭാഗ്യ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്.

അഭിനേതാക്കളായ രാജാറാംതാരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വിഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP