Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാഹുബലി, മഗധീര തുടങ്ങി 800ഓളം സിനിമകൾക്ക് നൃത്തസംവിധാനം ചെയ്ത വ്യക്തി; തേടിയെത്തിയത് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ: കോവിഡിനെ തുടർന്ന് അന്തരിച്ച നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്ററിന് സിനിമാ ലോകത്തിന്റെ വിട

ബാഹുബലി, മഗധീര തുടങ്ങി 800ഓളം സിനിമകൾക്ക് നൃത്തസംവിധാനം ചെയ്ത വ്യക്തി; തേടിയെത്തിയത് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ: കോവിഡിനെ തുടർന്ന് അന്തരിച്ച നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്ററിന് സിനിമാ ലോകത്തിന്റെ വിട

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: നിരവധി ഹിറ്റ് ഗാനങ്ങൾക്ക് നൃത്ത ചുവടുകൾ ഒരുക്കി കാണികളെ രസിപ്പിച്ച നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. തെലുങ്ക് തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകനായിരുന്നു അദ്ദേഹം. ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1948 ഡിസംബർ 7ന് ചെന്നൈയിലാണ് ജനനം. എണ്ണൂറോളം സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കി. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്മദരാസ, എസ്.എസ്.രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾക്ക് നൃത്ത സംവിധാനമൊരുക്കി.

കോവിഡ് ബാധിതനായതിനെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ശിവശങ്കറിന്റെ ആശുപത്രി ചെലവുകൾ കഴിഞ്ഞ ദിവസം ചലച്ചിത്ര താരങ്ങളായ സോനു സൂദും  ധനുഷും ഏറ്റെടുത്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP