Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഹിങ്ക്യൻ വംശഹത്യ കേസ്: അർജന്റീന കോടതി പരിഗണിക്കും

റോഹിങ്ക്യൻ വംശഹത്യ കേസ്: അർജന്റീന കോടതി പരിഗണിക്കും

ന്യൂസ് ഡെസ്‌ക്‌

ധാക്ക: മ്യാന്മാറിലെ മുസ്‌ലിം ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെ സൈന്യം നടത്തിയ വംശഹത്യക്കെതിരായ കേസ് അർജന്റീനയിലെ കോടതി പരിഗണിക്കും. ബ്യൂണസ് ഐറസിലെ ഫെഡറൽ ക്രിമിനൽ കോടതിയുടെ രണ്ടാം ചേംബറാണ് കേസ് പരിഗണിക്കുകയെന്ന് യു.കെ കേന്ദ്രമായ ബർമീസ് റോഹിങ്ക്യ ഓർഗനൈസേഷൻ യു.കെ (ബ്രൗക്) അറിയിച്ചു.

റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടന്ന മുഴുവൻ അതിക്രമങ്ങളും കേസിന്റെ പരിധിയിൽ വരും. റോഹിങ്ക്യൻ വംശഹത്യയുമായി ബന്ധപ്പെട്ട് കേസെടുക്കുന്ന ആദ്യ രാജ്യമാണ് അർജന്റീനയെന്ന് ബ്രൗക് പറഞ്ഞു.

അർജന്റീനൻ കോടതിയുടെ നടപടി റോഹിങ്ക്യൻ ജനതക്ക് മാത്രമല്ല, അടിച്ചമർത്തപ്പെട്ട മുഴുവനാളുകൾക്കും പ്രതീക്ഷ പകരുന്നതാണെന്ന് ബ്രൗക് പ്രസ്താവനയിൽ അറിയിച്ചു. വംശഹത്യ നടത്തിയവർക്ക് ഒളിക്കാൻ ഇടമില്ലെന്ന സന്ദേശമാണ് അർജന്റീന നൽകുന്നതെന്ന് ബ്രൗക് പ്രസിഡന്റ് ടുൻ ഖിൻ പറഞ്ഞു. 2019 നവംബറിലാണ് അർജന്റീന കോടതിയിൽ ബ്രൗക് ഹരജി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP