Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളവും ഇരിങ്ങാലക്കുടയും ജനാഭിമുഖ കുർബാനയ്‌ക്കൊപ്പം; തൃശൂരിൽ ചാഞ്ചാട്ടം; രണ്ടും കൽപ്പിച്ച് കർദ്ദനാളും; പുതുക്കിയ കുർബാനയെ ചൊല്ലി സീറോ മലബാർ സഭയിൽ പോര്; വത്തിക്കാന്റെ ഉത്തരവിൽ ചർച്ച തുടരുമ്പോൾ

എറണാകുളവും ഇരിങ്ങാലക്കുടയും ജനാഭിമുഖ കുർബാനയ്‌ക്കൊപ്പം; തൃശൂരിൽ ചാഞ്ചാട്ടം; രണ്ടും കൽപ്പിച്ച് കർദ്ദനാളും; പുതുക്കിയ കുർബാനയെ ചൊല്ലി സീറോ മലബാർ സഭയിൽ പോര്; വത്തിക്കാന്റെ ഉത്തരവിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുർബാന അർപ്പണരീതിയെച്ചൊല്ലി സിറോ മലബാർ സഭയിൽ പോര് രൂക്ഷം. ഞായറാഴ്ചമുതൽ സഭയിലെ എല്ലാ രൂപതയിലും ഏകീകരിച്ച അൾത്താരാഭിമുഖ കുർബാനരീതി നടപ്പാക്കാനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരേ എറണാകുളം-അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലും മോൺ. ഫാ. ആന്റണി നരികുളവും വത്തിക്കാനിൽപ്പോയി ഫ്രാൻസിസ് മാർപാപ്പയെക്കണ്ട് ഇളവു വാങ്ങിയെന്ന് പറയുന്നു. എന്നാൽ ഇത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മതിച്ചിട്ടില്ല.

നിമിഷങ്ങൾക്കകം വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ ചുമതലയുള്ള കർദിനാൾ ലിയനാർദോ സാന്ദ്രിയുടെ കത്ത് എറണാകുളം അതിരൂപത പുറത്തുവിട്ടു. രൂപതകളിലെ അജപാലനപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കാനോനിക നിയമം 1538 അനുസരിച്ച് മെത്രാന്മാർക്ക് അധികാരമുണ്ട്. പൗരസ്ത്യ തിരുസംഘം ഇതു പിൻവലിച്ചിട്ടില്ലെന്നും സാന്ദ്രി വ്യക്തമാക്കി. കുർബാന ഏകീകരണം നടപ്പാക്കിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിൽ താങ്കൾക്ക് ഇളവു നടപ്പാക്കാമെന്നും പൗരസ്ത്യതിരുസംഘം മാർ കരിയിലിനോട് നിർദേശിച്ചു. ഇക്കാര്യം ജനുവരിയിലെ സിനഡിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു വ്യക്തമാക്കിയാണ് ഇപ്പോഴത്തെ ജനാഭിമുഖ കുർബാന തുടരാമെന്നു ശനിയാഴ്ച രാവിലെ അദ്ദേഹം സർക്കുലർ പുറത്തുവിട്ടത്.

സിനഡ് തീരുമാനപ്രകാരമായിരിക്കും കുർബാനയെന്നും ഇതിൽ മാറ്റമില്ലെന്നും തൃശ്ശൂർ, പാലക്കാട്, തലശ്ശേരി മെത്രാന്മാർ വ്യക്തമാക്കി. എന്നാൽ, ഫരീദാബാദ് രൂപത(ഡൽഹി) മെത്രാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ജനാഭിമുഖ കുർബാന തുടരുമെന്നു വ്യക്തമാക്കി വൈദികർക്കു കത്തയച്ചു. ഇരിങ്ങാലക്കുട രൂപതയും നിലവിലുള്ള ജനാഭിമുഖ കുർബാന തുടരും.

മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്. ജനാഭിമുഖ കുർബാനയിൽ വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നു. എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയാണ്. അൾത്താരാഭിമുഖ കുർബാനയിൽ വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായാണു നിൽക്കുക. ചങ്ങനാശ്ശേരി അതിരൂപതയിൽ സ്വീകരിച്ചിരിക്കുന്ന രീതി. . രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുലയാണ് കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.

1999-ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. അടുത്തിടെ ചേർന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്. പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇന്ന് മുതൽ പുതുക്കിയ കുർബാന തന്നെയാകുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ കർദ്ദിനാൾ വ്യക്തമാക്കി. എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്റ് മൗണ്ടിൽ രാവിലെ പത്ത് മണിക്ക് പരിഷ്‌കരിച്ച കുർബാന അർപ്പിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കി. വിശ്വാസികൾക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുർബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിലെ രീതി തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും വ്യക്തമാക്കി. തൃശ്ശൂർ അതിരൂപതയിൽ പ്രതിഷേധങ്ങൾക്കിടെ ഇന്നലെ സംഘർഷമുണ്ടായി. രൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ ഉയർന്നത്. വൈകീട്ട് 5 മണിയോടെ ആണ് നിലവിലെ കുർബാന തുടരണം എന്നാവശ്യപ്പെട്ട് ഒരു സംഘം വൈദികർ രൂപത അധ്യക്ഷനെ കാണാൻ എത്തിയത്. സിനഡ് തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നതോടെ വൈദികർ പ്രതിഷേധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP