Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂർ ജില്ലാ ട്രഷറിയിലെ ക്രമക്കേടിൽ സീനിയർ അക്കൗണ്ട് അറസ്റ്റിൽ; നടപടി ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ

കണ്ണൂർ ജില്ലാ ട്രഷറിയിലെ ക്രമക്കേടിൽ സീനിയർ അക്കൗണ്ട് അറസ്റ്റിൽ; നടപടി ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: ജില്ലാ ട്രഷറിയിൽ അക്കൗണ്ടിൽ നിന്നും പണംതട്ടിയ സംഭവത്തിൽ സീനിയർ അക്കൗണ്ടന്റെ് കണ്ണൂർ കൊറ്റാളി സ്വദേശി ചെല്ലട്ടനെന്ന നിതിൻ രാജിനെ(38) കണ്ണൂർ ടൗൺ ഹൗസ് സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത് കോടേരി ഇന്ന് രാവിലെ അറസ്റ്റു ചെയ്തു.

ജില്ലാ ട്രഷറി ഓഫിസറുടെ പരാതിയിലാണ് പ്രതിയെ കൊറ്റാളിയിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്.ജില്ലാ ട്രഷറിയിൽ നിന്നും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്കു ലഭിക്കേണ്ട മൂന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള പരാതിയെന്നും പ്രതിയെയും കൊണ്ടു കൂടുതൽ തെളിവെടുപ്പു നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.

വിവിധ ക്ഷേമ പദ്ധതികളിൽ വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള സഹായധനംജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ടു ജില്ലാട്രഷറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. അക്കൗണ്ട് നമ്പറിലെയോ ഐ. എഫ്. എസ് കോഡിലെയോ തകരാർ കാരണം ഗുണഭോക്താവിന് ലഭിക്കാതെ ട്രഷറി അക്കൗണ്ടിലേക്ക് തിരിച്ചുവരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റെ് സി.നിതിൻ രാജിനെ രണ്ടാഴ്‌ച്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.

ഇതിന്റെ തുടരന്വേഷണമെന്ന നിലയിലാണ് വിജിലൻസ് ഇന്നലെ പകൽ പരിശോധന നടത്തിയത്. മറ്റുപല പദ്ധതികളിലെയും ഗുണഭോക്താക്കളുടെ പണം ഇതേ രീതിയിൽ ഇയാൾ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇവിടെ നിന്നും ചില രേഖകൾ പിടിച്ചെടുത്തതായും വിജിലൻസ് ഡി.വൈ. എസ്. പി ബാബു പെരിങ്ങോത്ത് അറിയിച്ചു.അറസ്റ്റിലായ നിതിൻരാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP