Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളം കിട്ടാനില്ല; പ്രതിഷേധവുമായി തെരുവിലിറങ്ങി നൂറുകണക്കിന് ജനങ്ങൾ; മൊബൈൽ സർവീസ് റദ്ദാക്കിയും ജനങ്ങൾക്ക് നേരെ വെടിയുതിർത്തും ഇറാനിയൻ സൈന്യം

വെള്ളം കിട്ടാനില്ല; പ്രതിഷേധവുമായി തെരുവിലിറങ്ങി നൂറുകണക്കിന് ജനങ്ങൾ; മൊബൈൽ സർവീസ് റദ്ദാക്കിയും ജനങ്ങൾക്ക് നേരെ വെടിയുതിർത്തും ഇറാനിയൻ സൈന്യം

സ്വന്തം ലേഖകൻ

കൊടുംവരൾച്ചയിൽ വെള്ളം കിട്ടാക്കനിയായതോടെ ഇറാനിയൻ നഗരമായ ഇസ്ഫാഹനിൽ പ്രതിഷേധവുമായി നൂറുകണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. കർഷകരടക്കം തെരുവിലിറങ്ങിയതോടെ മൊബൈൽ സർവീസ് റദ്ദാക്കിയും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങൾക്ക് നേരെ വെടിയുതിർത്തും ഇറാനിയൻ സൈന്യം പ്രതിരോധിച്ചു.

വെള്ളം കിട്ടാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തെരുവിലറങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫാഹനിൽ കൊടുംവരൾച്ചയാണ് അനുഭവപ്പെടുന്നത്. പ്രദേശത്തെ പ്രധാന ജലസ്രോതസായ സയാനൂദ് രുഡ് വരണ്ടുണങ്ങിയതോടെയാണ് നാട്ടിൽ കൊടും വരൾച്ചയനുഭവപ്പെട്ടത്.

പ്രതിഷേധക്കാർ കല്ലെറിയുകയും പൊലീസ് ബൈക്കും ആംബുലൻസും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. വെള്ളം ഇല്ലാത്തത് കർഷകരേയും ജനങ്ങളേയും നന്നായി വലച്ചിരിക്കുകയാണ്. ഇസ്ഫാഹനിലേക്ക് വെള്ളം എത്തുന്ന പൈപ്പ് ലൈനിൽ ഒരിക്കലും വെള്ളം എത്താറില്ല എന്നും കർഷകർ പറയുന്നു. ഇതോടെയാണ്‌സമരം ചെയ്യാൻ ജനങ്ങൾ തെരുവിലിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP