Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു സെമി ഫൈനലിൽ; പുരുഷ ഡബിൾസിൽ സെമിയിലേക്ക് മുന്നേറി ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം

ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു സെമി ഫൈനലിൽ; പുരുഷ ഡബിൾസിൽ സെമിയിലേക്ക് മുന്നേറി ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം

സ്പോർട്സ് ഡെസ്ക്

ബാലി: ഇൻഡൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻതാരം പി.വി. സിന്ധു സെമി ഫൈനലിൽ. ആവേശം നിറഞ്ഞ ക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി.

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചുവരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടുനിന്നു. സ്‌കോർ: 14-21, 21-19, 21-14.

ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീമും സെമിയിലെത്തി. ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം മലേഷ്യയുടെ ഗോഹ് സെ ഫെയി-നൂർ ഇസുദ്ദീൻ ജോഡിയെ പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്‌കോർ: 21-19,21-19.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP