Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിലോയ്ക്ക് രണ്ട് രൂപ അധിക വില; റബർ ഷീറ്റ് ഉൽപാദനം വർധിപ്പിക്കാൻ അധികവില പ്രഖ്യാപിച്ച് റബർ ബോർഡ്

കിലോയ്ക്ക് രണ്ട് രൂപ അധിക വില; റബർ ഷീറ്റ് ഉൽപാദനം വർധിപ്പിക്കാൻ അധികവില പ്രഖ്യാപിച്ച് റബർ ബോർഡ്

സ്വന്തം ലേഖകൻ

കോട്ടയം: റബർ ഷീറ്റിന് കിലോയ്ക്ക് രണ്ട് രൂപ അധിക വില പ്രഖ്യാപിച്ചു. ഷീറ്റ് റബ്ബറിന്റെ ഉൽപാദനം വർധിപ്പിക്കാനാണ് റബർ ബോർഡ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. റബർ പാൽ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നതിനു പകരം ഷീറ്റ് റബർ ഉൽപാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ധനസഹായമെന്ന് റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.

റബർ ഉൽപാദകസംഘങ്ങളിലും റബർ ബോർഡ് കമ്പനികളിലും വിൽക്കുന്ന ഷീറ്റിനാണ് സഹായം ലഭിക്കുക. അടുത്ത 3 മാസത്തേക്കാണ് പദ്ധതി. മൂന്നു മാസം കൊണ്ട് ഒരു കർഷകന് പരമാവധി 5,000 രൂപ വരെ അധികം ലഭിക്കുമെന്നാണ് ബോർഡ് കണക്കാക്കുന്നത്. വിപണിയിലെ റബർ ഷീറ്റ് ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ പദ്ധതി. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.

മഴയും ഇറക്കുമതിയിലെ ഇടിവും മൂലം റബർ വിപണിയിൽ കടുത്ത ക്ഷാമമുണ്ട്. നവംബറിലെ ഉൽപാദനത്തിൽ 40 ശതമാനം ഇടിവ് ഉണ്ടാകുമെന്നും റബർ ബോർഡ് കരുതുന്നു. ഷീറ്റ് റബർവില കിലോയ്ക്ക് 188 രൂപ എത്തി. 2013നു ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. റബർ പാലിന് (ലാറ്റക്‌സ്) കിലോയ്ക്ക് 134 രൂപയാണ് വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP