Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് ലോകത്തെ ഏറ്റവും ലജ്ജാകരമായ അഭയാർത്ഥി ക്യാമ്പ്; അഞ്ച് സ്‌ക്വയർ കിലോമീറ്റർ നിറയെ അടുക്കി വച്ചിരിക്കുന്ന തകര ഷെഡുകളിൽ ജീവിതം കാത്ത് കിടക്കുന്നത് ഏഴ് ലക്ഷത്തോളം പേർ; മ്യാന്മാറിൽ നിന്നും ഓടി രക്ഷപ്പെട്ടു ബംഗ്ലാദേശിലെത്തിയ രോഹിംഗകളുടെ അവസ്ഥ ഇങ്ങനെ

ഇത് ലോകത്തെ ഏറ്റവും ലജ്ജാകരമായ അഭയാർത്ഥി ക്യാമ്പ്; അഞ്ച് സ്‌ക്വയർ കിലോമീറ്റർ നിറയെ അടുക്കി വച്ചിരിക്കുന്ന തകര ഷെഡുകളിൽ ജീവിതം കാത്ത് കിടക്കുന്നത് ഏഴ് ലക്ഷത്തോളം പേർ; മ്യാന്മാറിൽ നിന്നും ഓടി രക്ഷപ്പെട്ടു ബംഗ്ലാദേശിലെത്തിയ രോഹിംഗകളുടെ അവസ്ഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വിശ്വസനീയമായ കാഴ്‌ച്ചകളാണ് ആകാശത്തുനിന്നുമെടുത്ത, ബംഗ്ലാദേശിലെ രോഹിങ്യാ കാമ്പിന്റെ ചിത്രങ്ങളിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ഇവിടെ മ്യാന്മാറിൽ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ട ഏഴ് ലക്ഷത്തോളം പേരാണ് ജീവിതം ജീവിച്ചു തീർക്കുന്നത്. കുട്ടുപലോംഗ് അഭയാർത്ഥി ക്യാപ് അഞ്ച് ചതുരശ്ര മൈലോളം വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഇവിടെ ജീവിക്കുന്നവർ ക്രിമിനലുകളേയും ബംഗ്ലാദേശ് പൊലീസിനേയും ഭയപ്പെട്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഈ വർഷം ആദ്യം ബംഗ്ലാദേശ് ഫോട്ടോഗ്രാഫറായ അസിം ഖാൻ റോണിയാണ് ഇപ്പോൾ ഏറെ പ്രചാരം സിദ്ധിച്ച ഈ ചിത്രങ്ങൾ കാമറയിൽ ഒപ്പിയെടുത്തത്.

ആയിരക്കണക്കിന് വർണ്ണാഭമായ വീടുകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന പാതകളും ചിത്രത്തിൽ കാണാം. അവയിൽ പലതിനും കഷ്ടിച്ച് ഒരാൾക്ക് നടന്നുപോകുവാനുള്ള വീതിയേയുള്ളു. ഇതേ ചിത്രത്തിൽ ആയിരക്കണക്കിന് താത്ക്കാലിക വീടുകളും കാണാം. മ്യാന്മാറിൽ നിന്നും ആക്രമണം ഭയന്ന് ഒളിച്ചോടിയെത്തിയ രോഹിങ്യകൾ താമസിക്കുന്ന ഇടമാണിതൊക്കെ. ഒരു ദിവസം പൂർണ്ണമായും ചെലവഴിച്ചിട്ടാണ് താൻ ഈ ച്ത്രങ്ങൾ പകർത്തിയതെന്ന് റോണി പറയുന്നു.

2011 ആഗസ്റ്റിൽ അക്രമവും അടിച്ചമർത്തലും ഭയന്ന് അയൽരാജ്യമായ് മ്യാന്മാറിൽ നിന്നും 2011 ആഗസ്റ്റിൽ ഓടിയെത്തിയ, മ്യാന്മാറിലെ വംശീയ ന്യുനപക്ഷമായ രോഹിങ്യാ മുസ്ലീങ്ങളാണ് ഇപ്പോൾ ബംഗ്ലാദേശിലുള്ളത്. തീരദേശങ്ങളിലുള്ള അഭയാർത്ഥിക്യാമ്പുകളിലായി മൊത്തം 11 ലക്ഷത്തോളം രോഹിങ്യാ മുസ്ലീങ്ങൾ ബംഗ്ലാദേശിലുള്ളതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതിൽ ഒന്നാണ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായി മാറിയിരിക്കുന്ന കുട്ടുപലോംഗ്.

ബുദ്ധമതക്കാർ ഭൂരിപക്ഷമുള്ള മ്യാന്മാറിൽ രോഹിങ്യകളെ പൗരന്മാരായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അവർ രാജ്യമില്ലാത്തവരായി മാറിയിരിക്കുകയാണ്. അതിനാൽ അവർ വിവിധ തരത്തിലുള്ള വിവേചനങ്ങള്ക്കും അക്രമങ്ങൾക്കും ഇരയായിട്ടുമുണ്ട്. ക്യാമ്പിനകത്ത് ചില ചെറു അരുവികളും നീർച്ചാലുകളും ഉണ്ട്. അവയും റോണിയുടെ ഡ്രോൺ കാമറകൾ ഒപ്പിയെടുത്തിട്ടുണ്ട്. ചെറു ചാലുകളുടെ ചരിഞ്ഞ പ്രതലങ്ങളീൽ പോലും താത്ക്കാലിക വീടുകൾ പണിതിട്ടുണ്ട്. ലഭ്യമായ ഓരോ ഇഞ്ച് ഭൂമിയിലും വീടുപണീയുകയാണിവിടെ.

വീടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വീതികുറഞ്ഞ ഇടവഴികളിൽ ഉറുമ്പുകളെ പോലെ അരിച്ചുനീങ്ങുന്ന അന്തേവാസികളുടെ ചിത്രവും റോണീയുടെ കാമറ പകർത്തിയിട്ടുണ്ട്. രാത്രികാല ചിത്രങ്ങളിൽ കണ്ണിമ ചിമ്മുന്ന മണ്ണെണ്ണ വിളക്കുകളുടെ പ്രകാശവും ചിത്രങ്ങളിൽ വ്യക്തമാണ്. തെരുവു വിളക്കുകളുടെ മങ്ങിയ പ്രകാശത്തിൽ തെരുവുകളും രാത്രികാലങ്ങളിൽ വ്യക്തമായി കാണാം. അതേസമയം ചില വീടുകൾക്കുള്ളിൽ പൂർണ്ണമായ അന്ധകാരമാണ്.

മുകളിൽ നിന്നു നോക്കുമ്പോൾ ക്യാമ്പ് സുന്ദരമായ ഒരു കാഴ്‌ച്ച പ്രദാനം ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് ചെന്നാൽ പരിതാപകരമാണ് ഇവിടത്തെ അവസ്ഥ. തീർത്തും അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ലക്ഷങ്ങളാണ് തിങ്ങിനിറഞ്ഞ് ജീവിക്കുന്നത്. കോവിഡ്-19 ന്റെ മൂർദ്ധന്യാവസ്ഥയിൽ പോലും സാമൂഹിക അകലം പാലിക്കുക എന്നത് ഇവിടെ തീർത്തും അസാദ്ധ്യമായിരുന്നു. ഉപയോഗ ശൂന്യമായ തകര പാളികൾ കൊണ്ട് നിർമ്മിച്ച ചെറിയ വീടുകൾക്കുള്ളിൽ ജീവിതവും സ്വപ്നം കണ്ടു കഴിയുന്നത് ലക്ഷങ്ങളാണ്.

ഈ ക്യാമ്പിനകത്തു തന്നെ ചില ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരെ തകർക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണിൽ ചോരയില്ലാത്ത ക്രൂരകൃത്യങ്ങളാണ് ബംഗ്ലാദേശ് പൊലീസും ചെയ്യുന്നത്. പ്രമുഖ രോഹിങ്യാ നേതാവായ മൊഹിബുള്ള ക്യാമ്പിനകത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് വെടിയേറ്റു മരിച്ചത് ക്യാമ്പിനകത്തെ ക്രിമിനൽ സംഘങ്ങളുടെ സാന്നിദ്ധ്യം പുറത്തുകൊണ്ടുവന്ന ഒരു സംഭവമായിരുന്നു. തുടർന്നാണ് ക്യാമ്പിനകത്ത് ബംഗ്ലാദേശ് സൈന്യം റെയ്ഡിനൊരുങ്ങിയത്.

എന്നാൽ, ഈ കൊലപാതകം ക്യാമ്പിലെ അന്തേവാസികൾക്ക് നേരെ ക്രൂരതകാണിക്കുവാനുള്ള ഒരു അവസരമായി ബംഗ്ലാദേശ് പൊലീസ് മറ്റി എന്നാണ് അന്തേവാസികൾ അൽ ജസീറ ടി വിയോട് പറഞ്ഞത്. അക്രമങ്ങൾക്ക് പുറമേ, ബ്ലാക്ക്മെയിലിങ്, പണംതട്ടിയെടുക്കൽ, ലൈംഗിക പീഡനം എന്നിവയും ക്യാമ്പിനകത്ത് അന്തേവാസികൾക്ക് നേരെയുണ്ട്. എന്നാൽ, ബംഗ്ലാദേശ് ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി നൈമാൽ ഹഖ് ഈ ആരോപണങ്ങളൊക്ക് പാടെ നിഷേധിക്കുകയാണ്.

അതിനിടയിൽ നൂറുകണക്കിന് രോഹിങ്യാ അഭയാർത്ഥികളെ ബംഗൾ ഉൾക്കടലിലെ ഒരു ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കുവാൻ ബംഗ്ലാദേശ് ആരംഭിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് സ്ഥിതിചെയ്യുന്ന ഈ ദ്വീപിലെ താമസത്തെ കുറിച്ച് മനുഷ്യാവകാശ പ്രവർത്തകർ ആശങ്കയുയർത്തുന്നുണ്ടെങ്കിലും ബംഗ്ലാദേശ് സർക്കാർ അതൊന്നും കാര്യമായി എടുക്കുന്നില്ല. ഈ നടപടിയുടെ ഭാഗമായി 379അഭയാർത്ഥികളേയാണ് ആദ്യമായി ഭാഷൺ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ചത്, ഈ ദ്വീപിൽ ഏകദേശം 1 ലക്ഷം അഭയാർത്ഥികളെപാർപ്പിക്കാൻ കഴിയും എന്നാണ് ബംഗ്ലാദേശ് പറയുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP