Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്തു: കേസിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗം അടക്കം നാലുപേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്തു: കേസിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗം അടക്കം നാലുപേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

മലപ്പുറം: എ ടി എമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്തെന്ന കേസിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേർ മലപ്പുറത്ത് അറസ്റ്റിൽ.വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്.

ജൂൺ രണ്ടിനും നവംബർ ഇരുപതിനും ഇടയിൽ മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണമാണ് ഇവർ തട്ടിയെടുത്തത്. ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് കോഴിക്കോട് എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായ സുരേഷ് എന്നയാളുടെ പരാതിയിലാണ് മലപ്പുറം പൊലീസ് കേസെടുത്തത്.

മുസ്ലിം ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു എൻ.ടി, കോട്ടക്കൽ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എംപി, അരീക്കോട് ഇളയൂർ സ്വദേശി കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1,59,82,000 രൂപയാണ് ഇവർ തട്ടിയെടുത്തത്. എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ കരാർ കിട്ടിയിട്ടുള്ള സിഎംഎസ് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP