Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച തുടക്കമിട്ട് ശുഭ്മാൻ ഗിൽ; അർധ സെഞ്ചുറികളുമായി ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും; സെഞ്ചുറി കൂട്ടുകെട്ട്; ജെയ്മിസണിന്റെ പ്രഹരത്തെ അതിജീവിച്ച് ഇന്ത്യ; ആദ്യ ദിനം കളിയവസാനിക്കുമ്പോൾ നാലിന് 258 റൺസ് എന്ന നിലയിൽ

മികച്ച തുടക്കമിട്ട് ശുഭ്മാൻ ഗിൽ; അർധ സെഞ്ചുറികളുമായി ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും; സെഞ്ചുറി കൂട്ടുകെട്ട്; ജെയ്മിസണിന്റെ പ്രഹരത്തെ അതിജീവിച്ച് ഇന്ത്യ; ആദ്യ ദിനം കളിയവസാനിക്കുമ്പോൾ നാലിന് 258 റൺസ് എന്ന നിലയിൽ

സ്പോർട്സ് ഡെസ്ക്

കാൺപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 145 റൺസ് എന്ന നിലയിൽ പരുങ്ങലിലായ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - രവീന്ദ്ര ജഡേജ സഖ്യമാണ് കരയറയിത്. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ്. ഇരുവരും ചേർന്ന് ഇതുവരെ 113 റൺസ് ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തിട്ടുണ്ട്.

ശ്രേയസ് 136 പന്തിൽ നിന്ന് കണ്ടു സിക്സും ഏഴു ഫോറുമടക്കം 75 റൺസോടെയും ജഡേജ 100 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 50 റൺസോടെയും പുറത്താകാതെ നിൽക്കുന്നു. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി കണ്ടെത്തിയ ശ്രേയസിന്റെ മികവാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് തുണയായത്.

അർധ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 93 പന്തുകൾ നേരിട്ട ഗിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 52 റൺസെടുത്ത് പുറത്തായി.

ടോസ് നേടി ആദ്യ ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 റൺസെടുത്ത താരത്തെ കൈൽ ജാമിസൺ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയിലെത്തിക്കുകയായിരുന്നു. 21 റൺസ് മാത്രമാണ് അപ്പോൾ സ്‌കോർബോർഡിൽ ഉണ്ടായിരുന്നത്. എന്നാൽ പൂജാര- ഗിൽ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ഗിൽ അർധ സെഞ്ചുറിയും പൂർത്തിയാക്കി. 93 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

രണ്ടാം സെഷൻ ആരംഭിച്ച് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോഴുള്ള സ്‌കോറിൽ നിന്ന് ഒരു റൺ പോലും കൂടുതൽ നേടാൻ ഗില്ലിന് സാധിച്ചില്ല. ജെയ്മിസണിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് രഹാനെ. മറുവശത്ത് പൂജാരയുടെ ഇന്നിങ്സ് ഒച്ചിഴയും വേഗത്തിലായിരുന്നു. അതാവട്ടെ കൂടുതൽ സമയം നീണ്ടുനിന്നതുമില്ല. 26 റൺസെടുത്ത താരത്തെ സൗത്തി മടക്കി. വിക്കറ്റ് കീപ്പർ ബ്ലണ്ടലിന് ക്യാച്ച്. 35 റൺസെ നേടാനായൊള്ളൂവെങ്കിലും മനോഹരമായ ഷോട്ടുകൾ നിറഞ്ഞതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. ആറ് ബൗണ്ടറികൾ ഇന്ത്യൻ ക്യാപ്്റ്റന്റെ ഇന്നിങ്സിലുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാൽ വലിയ ആയുസുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇന്നിങ്സിന്. ജെയ്മിസണിന്റെ പന്തിൽ ബൗൾഡായി.

രഹാനെ മടങ്ങിയതോടെ നാലിന് 145 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയത് ജഡേജ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയ്ക്ക് മുകളിലാണ് ജഡേജ ഇറങ്ങിയത്. എന്തായാലും സ്ഥാനക്കയറ്റം ജഡേജ മുതലാക്കി. ഇതുവരെ 103 റൺസാണ് ജഡേജ- ശ്രയസ് സഖ്യം കൂട്ടിച്ചേർത്തത്. ഇതിനിടെ ശ്രേയസ് അരങ്ങേറ്റത്തിൽ അർധ സെഞ്ചുറിയും നേടി. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. ജഡേജ ആറ് ഫോർ നേടിയിട്ടുണ്ട്.

കിവീസിനായി കൈൽ ജാമിസൺ മൂന്നു വിക്കറ്റ് വീഴ്‌ത്തി. ടിം സൗത്തി ഒരു വിക്കറ്റെടുത്തു. മൂന്ന് സ്പിന്നർമാരെ കളിപ്പിച്ചിട്ടും കിവീസിന് ആദ്യ ദിനം കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP