Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റേഷൻ ചുമതലയിലെ തിരക്കുകൾ കാരണം പരിശോധിക്കാൻ കഴിഞ്ഞില്ല; കേസ് എടുക്കുന്നത് അടക്കം മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി; മോഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ ആലുവ സിഐ നൽകിയ വിശദീകരണം പുറത്ത്

സ്റ്റേഷൻ ചുമതലയിലെ തിരക്കുകൾ കാരണം പരിശോധിക്കാൻ കഴിഞ്ഞില്ല; കേസ് എടുക്കുന്നത് അടക്കം മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി; മോഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ ആലുവ സിഐ നൽകിയ വിശദീകരണം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥി മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നതടക്കം ആരോപണ വിധേയനായ ആലുവ സിഐ സുധീർ നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങൾ പുറത്ത്. സ്റ്റേഷനിൽ വെച്ച് മോശമായി പെരുമാറിയെന്ന് മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

സ്റ്റേഷൻ ചുമതലയിലെ തിരക്കുകൾ കാരണം ഇക്കാര്യം പരിശോധിക്കാൻ കഴിഞ്ഞില്ലെന്നാണ് സിഐ വിശദീകരിക്കുന്നത്. കേസ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥൻ നിരവധി തവണ ഇരുവീട്ടുകാരുമായി ബന്ധപ്പെട്ടു. നവംബർ 18ന് സ്റ്റേഷനിൽ ഹാജരാകാൻ മോഫിയയോട് ആവശ്യപ്പെട്ടു. എന്നാൽ, പരീക്ഷയുണ്ടെന്ന കാരണം പറഞ്ഞ് എത്തിയില്ലെന്നും സിഐ തന്റെ വിശദീകരണത്തിൽ പറയുന്നു.

നവംബർ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും 22 ാം തിയതിയാണ് ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നത് എന്നാണ് സിഐ നൽകിയ വിശദീകരണത്തിൽ പറയുന്നത്. എന്നാൽ ഒക്ടോബർ 29ന് പരാതി. ഡി വൈ എസ് പി, സി ഐ യ്ക്ക് കൈമാറിയിരുന്നു. എന്നാൽ സി ഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. പെൺകുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും വ്യക്തമായിരുന്നു.

അതേസമയം, ആലുവ സിഐ. സി.എൽ സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഡി.വൈ.എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ചെറിയ തെറ്റുകൾ മാത്രമാണ് സിഐയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനിൽവെച്ച് ഭർത്താവ് സുഹൈലുമായി വാക്കുതർക്കത്തിലേർപ്പെടുകയും മൂഫിയ ഭർത്താവിനെ അടിക്കുകയും ചെയ്തു.

ഈ സന്ദർഭത്തിൽ സിഐക്ക് ഉറക്കെ സംസാരിക്കേണ്ടി വന്നു. പൊലീസ് പി.ആർ.ഒ ഈ രംഗങ്ങൾക്ക് സാക്ഷിയാണ്. ഇത്തരം സാഹചര്യത്തിൽ സമയോചിതമായി ഇടപെടുന്നതിലും പെൺകുട്ടിയെ ശാന്തമാക്കുന്നതിലും സിഐക്ക് വീഴ്ചപറ്റിയെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഡി.ഐ.ജി നിരജ് കുമാർ റിപ്പോർട്ട് തുടർനടപടിക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.

മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്.

ആലുവ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നടത്തുന്ന സമരത്തിന് ബെന്നി ബഹനാൻ എംപിയും അൻവർ സാദത്ത് എംഎ‍ൽഎയും ആണ് നേതൃത്വം നൽകുന്നത്.

സമരത്തിന്റെ ഭാഗമാകാൻ മോഫിയയുടെ മാതാപിതാക്കളായ ദിൽഷാദും ഫാരിസയും പൊലീസ് സ്റ്റേഷനിലെത്തി. സമരവേദിയിൽ പൊട്ടിക്കരഞ്ഞ മാതാവ് ഫാരിസയെ നേതാക്കൾ ആശ്വസിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP