Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറക്കല്ലുമായി ലോറികൾ എത്തുമ്പോൾ റോഡുകൾ തകരുന്നു! ആര്യാങ്കാവിൽ നിന്ന് പാറ കേരളത്തിലേക്ക് എത്തിക്കുന്നതിന് എതിരെ മന്ത്രിതല ഇടപെടൽ; ആലപ്പുഴയിലെ കടൽഭിത്തി നിർമ്മാണവും ദേശീയ പാതാ വികസനവും പ്രതിസന്ധിയിലേക്ക്; പത്തനംതിട്ടയിലെ 'വിഐപി' ക്വാറിക്ക് വേണ്ടിയുള്ള ഇടപെടൽ എന്ന് ആരോപണം

പാറക്കല്ലുമായി ലോറികൾ എത്തുമ്പോൾ റോഡുകൾ തകരുന്നു! ആര്യാങ്കാവിൽ നിന്ന് പാറ കേരളത്തിലേക്ക് എത്തിക്കുന്നതിന് എതിരെ മന്ത്രിതല ഇടപെടൽ; ആലപ്പുഴയിലെ കടൽഭിത്തി നിർമ്മാണവും ദേശീയ പാതാ വികസനവും പ്രതിസന്ധിയിലേക്ക്; പത്തനംതിട്ടയിലെ 'വിഐപി' ക്വാറിക്ക് വേണ്ടിയുള്ള ഇടപെടൽ എന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആര്യങ്കാവ് ചെക് പോസ്റ്റ് വഴി തമിഴ്‌നാട്ടിൽ നിന്ന് പാറ കൊണ്ടു വരുന്നതിന് തടസ്സം ഏർപ്പെടുത്തിയതോടെ ആലപ്പുഴയിലേയും കൊല്ലത്തേയും കടൽഭിത്തി നിർമ്മാണവും റോഡു പണിയുമെല്ലാം അവതാളത്തിലായി. ഒരു മന്ത്രിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് സൂചന. ഓവർലോഡുള്ള ലോറികൾ കടത്തി വിടരുതെന്ന് തമിഴ്‌നാട് അതിർത്തിയിലെ പൊലീസ് ഉദ്യോഗസ്ഥരോട് ഈ മന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. മധ്യ കേരളത്തിലെ പണികൾക്കുള്ള പാറ കേരളത്തിൽ നിന്ന് തന്നെ വാങ്ങിപ്പിക്കാനാണ് ഈ നടപടി. ഒരു ഉന്നതന്റെ സഹോദരന്റെ ക്വാറിക്ക് ബിസിനസ് കിട്ടുന്നതിന് വേണ്ടിയാണ് ഈ ഇടപെടലെന്നാണ് ആരോപണം. 

ദേശീയപാതയുടെ പണികൾക്ക് അടക്കം ആര്യങ്കാവ് ചെക് പോസ്റ്റിൽ നിന്ന് പാറകൾ കേരളത്തിലേക്ക് എത്തിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും തമിഴ്‌നാട്ടിലെ പാറയെ ആണ് ആശ്രയിക്കുന്നത്. എല്ലാം അതിർത്തി കടന്ന് എത്തിയതോടെ കേരളത്തിലെ ക്വാറി മുതലാളിമാർക്ക് പ്രതിസന്ധിയായത്രേ. വിഴിഞ്ഞത്തേക്ക് പാറ തമിഴ്‌നാട്ടിൽ നിന്ന് തന്നെ കൊണ്ടു വരണമെന്നത് അദാനിയുടെ ആവശ്യമാണ്. അതുകൊണ്ട് പാറശ്ശാല വഴിയുള്ള പാറ എത്തിക്കലിനെ എതിർക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിലെ ക്വാറികൾക്ക് വേണ്ടി തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ് വഴിയുള്ള പാറ കൊണ്ടു വരുന്നതിന് തടസ്സം നിൽക്കാൻ മന്ത്രിയുടെ ഇടപെടൽ എത്തുന്നത്.

രണ്ട് മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ടെന്നാണ് സൂചന. എന്നാൽ ഒരു മന്ത്രി പ്രത്യക്ഷത്തിൽ ഈ വിഷയത്തിൽ ഇടെപടുന്നില്ല. സുഹൃത്തായ മറ്റൊരു മന്ത്രിയെ കൊണ്ട് തമിഴ്‌നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വരെ വിളിപ്പിച്ചുവെന്നാണ് സൂചന. ലോഡ് കുത്തി നിറച്ച് പാറകൾ കേരളത്തിൽ എത്തുന്നതിനാൽ സംസ്ഥാനത്തെ റോഡുകളെല്ലാം തകരുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് പാറയുമായുള്ള ലോറികളെ തമിഴ്‌നാട്ടിൽ തന്നെ തടയുന്ന സ്ഥിതിയാണുള്ളത്. ഇതോടെ പത്തനാപുരത്തേയും പത്തനംതിട്ടയിലേയും ക്വാറികൾക്ക് കോളടിക്കുന്ന അവസ്ഥയാണ്.

ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ കടൽഭിത്തി നിർമ്മാണത്തിനും റോഡ് പണിക്കാവശ്യമുള്ള മെറ്റലുമെല്ലാം കേരളത്തിൽ നിന്ന് കൂടുതൽ തുകയ്ക്ക് വാങ്ങേണ്ട അവസ്ഥയിലായി കരാറുകാർ. ക്വാറികൾ മഴക്കാലത്ത് പണിതുടരുന്നത് പാരിസ്ഥിതിക ആഘോതവും ഉയർന്നു. തമിഴ്‌നാട്ടിൽ നിന്ന് പാറകളെത്തിക്കുന്നത് പശ്ചിമഘട്ട സംരക്ഷണത്തിനും നിർണ്ണായകമായിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ആര്യങ്കാവ് ചെക് പോസ്റ്റ് വഴിയുള്ള പാറ കൊണ്ടു വരുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ തന്നെ തടസ്സങ്ങൾ ഉന്നയിക്കുന്നത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 80 ലക്ഷം മെട്രിക് ടൺ പാറയാണ് ആകെ ആവശ്യമായിട്ടുള്ളത്. ഇതിൽ 30 ലക്ഷം മെട്രിക് ടൺ ഇതിനോടകം ലഭിച്ചു. 12 ലക്ഷം മെട്രിക് ടൺ പാറ കടലിൽ നിക്ഷേപിച്ചുകഴിഞ്ഞു. 18 മെട്രിക് ടൺ പദ്ധതി പ്രദേശത്തു സംഭരിച്ചിട്ടുണ്ട്. ഇവ കടലിൽ നിക്ഷേപിക്കുന്നതിനുള്ള നടപടികൾ അതിവേഗം നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP