Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുമ്പിൽ പരാതികളുമായെത്തുന്ന യുവതികളെ വേശ്യ എന്ന് വിളിക്കുന്ന ക്രൂരൻ; കോപ്രമൈസിനെ 'സമിതി'യെന്ന് ചെല്ലപേരിൽ വിളിച്ച് കേസുകൾ ഒത്തുതീർപ്പാക്കുന്ന പൊലീസ് ബുദ്ധി; ഉത്രക്കേസിൽ സൂരജിനെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചതും ബന്ധങ്ങളുടെ തണലിൽ; സിഐ സുധീറിന് ഇനിയും പോറൽ എൽക്കില്ല! മോഫിയയെ കൊന്നതും ഈ കാക്കിക്കാരൻ  

മുമ്പിൽ പരാതികളുമായെത്തുന്ന യുവതികളെ വേശ്യ എന്ന് വിളിക്കുന്ന ക്രൂരൻ; കോപ്രമൈസിനെ 'സമിതി'യെന്ന് ചെല്ലപേരിൽ വിളിച്ച് കേസുകൾ ഒത്തുതീർപ്പാക്കുന്ന പൊലീസ് ബുദ്ധി; ഉത്രക്കേസിൽ സൂരജിനെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചതും ബന്ധങ്ങളുടെ തണലിൽ; സിഐ സുധീറിന് ഇനിയും പോറൽ എൽക്കില്ല! മോഫിയയെ കൊന്നതും ഈ കാക്കിക്കാരൻ   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ നടപടി നേരിട്ട ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ സി എൽ സുധീർ അതക്രൂരനായ പൊലീസ് ഓഫീസർ. മോഫിയയുടെ ആത്മഹത്യക്ക് പിന്നിലെ യഥാർത്ഥ വില്ലൻ ഈ കാട്ടിയിട്ട ക്രൂരനാണ്. മോഫിയയെ അപമാനിക്കാനായിരുന്നു സുധീറിന്റെ ശ്രമം. വസ്തുതകളെല്ലാം പുറത്തു വന്നിട്ടും മോഫിയയ്‌ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി എടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള സുധീറിന്റെ അടുപ്പമാണ് ഇതിന് കാരണം.

കേസെടുക്കുന്നതിനേക്കാൾ എല്ലാ വിഷയവും 'സമിതി' ആക്കാൻ ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സുധീർ. സമിതിയെന്നാൽ കോപ്രമൈസിനുള്ള ചുരുക്കെഴുത്താണ്. ഇതിന് പ്രതിയിൽ നിന്ന് സുധീർ കൈക്കൂലിയും വാങ്ങാറുണ്ടെന്നാണ് ആക്ഷേപം. നാല് പരാതികൾ രേഖാമൂലം ഈ ഉദ്യോഗസ്ഥനെതിരെ ഉണ്ട്. ഇതിന് അപ്പുറത്തേക്കാണ് പരാതി കൊടുക്കാത്തവരുടെ കണ്ണീർ കഥകൾ. ഉത്രാ കേസിൽ സൂരജിന്റെ പരാതിയിൽ ഉത്രയുടെ മതാപിതാക്കൾക്കെതിരെ കേസെടുക്കാനും ഈ പൊലീസ് ഉഗ്യോഗസ്ഥൻ ശ്രമിച്ചിരുന്നു.

പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് സുധീർ മോശമായി പെരുമാറുന്നത് സ്ഥിരമാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഞ്ചൽ സിഐ ആയിരിക്കെ ഉത്ര വധക്കേസിൽ അന്വേഷണത്തിൽ അലംഭാവം കാട്ടിയതിന് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. കേസിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്. രണ്ട് മാസം മുൻപ് ഗാർഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിയോട് സുധീർ മോശമായി പെരുമാറി. ആലുവ സ്റ്റേഷനിൽ വച്ച് വേശ്യയെന്ന് വിളിച്ചുകൊണ്ടാണ് ഇയാൾ പെരുമാറിയതെന്ന് യുവതി വെളിപ്പെടുത്തുന്നു. അന്ന് താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും യുവതി പറഞ്ഞു.

''മോഫിയയുടെ പേരിന് മുൻപ് എന്റെ പേരായിരുന്നു വരേണ്ടിയിരുന്നത്. ഗാർഹികപീഡനത്തിനെതിരെ ആലുവ സ്റ്റേഷനിലെത്തിയപ്പോൾ, സുധീർ വളരെ മോശമായാണ് പെരുമാറിയത്. മോഫിയയെക്കാൾ കുറച്ചുകൂടി ബോൾഡ് ആയതുകൊണ്ടാണ് ഞാൻ പിടിച്ചുനിന്നത്. ഗതികേട് കൊണ്ടാണ് അന്ന് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. എന്നാൽ നേരിടേണ്ടി വന്നത് മോശം പെരുമാറ്റമാണ്. വേശ്യയെന്നാണ് അയാൾ എന്നെ വിളിച്ചത്.'' - യുവതി ആരോപിക്കുന്നു. മോഫിയയേയും സമാന പദങ്ങൾ ഉപയോഗിച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ഭർത്താവിന് അപമാനിക്കാനുള്ള സാഹചര്യവും ഒരുക്കി. ഇതിന് മറുപടിയെന്നോണമാണ് ചെകിട്ടത്ത അടിച്ചത്.

അതിനിടെ സുധീറിനെ രക്ഷിക്കാനുള്ള കളികൾ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തുടങ്ങി കഴിഞ്ഞു. പൊലീസ് സ്‌റ്റേഷനിൽ വച്ച ഭർത്താവിനെ മോഫിയ മർദ്ദിച്ചതാണ് സിഐയെ പ്രകോപിതനാക്കിയതെന്ന് വരുത്തി രക്ഷിച്ചെടുക്കാനാണ് നീക്കം. മുമ്പ് ഉത്ര വധക്കേസിൽ പരാതി നൽകിയിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം സിഐ സുധീർ നടത്തിയില്ല എന്ന് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം എസ്‌പിക്ക് പരാതി നൽകിയിരുന്നു. ഉത്രയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ എഎസ്ഐ ജോയി എന്ന ഉദ്യോഗസ്ഥന് മരണത്തിൽ സംശയം തോന്നിയിരുന്നു.

ഇക്കാര്യം റിപ്പോർട്ടിൽ സൂചിപ്പിക്കുകയും പാമ്പിനെ കുഴിച്ചിടരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ ഉത്രയുടെ രക്തം രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാൻ കൂട്ടാക്കാതെ സിഐ, ഉത്രയുടേത് പാമ്പുകടിയേറ്റുള്ള മരണമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് ഉത്രയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് കേസന്വേഷണം എസ്‌പി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

അന്ന് സുധീറിനെതിരെ നടപടികൾക്ക് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധങ്ങളായിരുന്നു ഇതിന് കാരണം. അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ മൃതദേഹങ്ങൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് വിവാദമായിരുന്നു. ഇൻക്വസ്റ്റിനായി സ്വന്തം വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വിവാദമായതോടെയാണ് സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റിയത്.

ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവം ഡിവൈ എസ്‌പി അന്വേഷിക്കുമെന്ന് റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു. ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകാൻ എത്തിയപ്പോൾ, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP