Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദന മോഷ്ടാക്കളുടെ പേടി സ്വപ്നം; ഒമ്പത് വർഷം വനം വകുപ്പിനെ സേവിച്ച കിച്ചു ഇനി ഓർമ്മ

ചന്ദന മോഷ്ടാക്കളുടെ പേടി സ്വപ്നം; ഒമ്പത് വർഷം വനം വകുപ്പിനെ സേവിച്ച കിച്ചു ഇനി ഓർമ്മ

സ്വന്തം ലേഖകൻ

മറയൂർ: മറയൂർ ചന്ദനക്കാടുകളിൽ കൊള്ളക്കാരുടെ പേടി സ്വപ്‌നമായിരുന്ന ഡിങ്കോ എന്ന നായ ഇനി ഓർമ. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു ലാബ്രഡോർ ഇനത്തിൽ പെട്ട ഡിങ്കോ എന്ന കിച്ചുവിന്റെ (11) അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാച്ചിവയൽ ഡോഗ് സ്‌ക്വാഡ് പരിസരത്ത് നടന്നു.

ചന്ദന മോഷണം തടയാൻ പ്രത്യേക പരിശീലനം നേടിയ നായയായിരുന്നു. ഒട്ടേറെ ചന്ദനക്കേസുകളിൽ തൊണ്ടി കണ്ടെടുക്കാൻ വനംവകുപ്പിനെ സഹായിച്ചു. അധികൃതരുടെ പ്രിയങ്കരനായതോടെ കിച്ചു എന്ന വിളിപ്പേരും കിട്ടി. 34 കേസുകളാണ് കിച്ചു തെളിയിച്ചത്.മറയൂരിൽ ചന്ദന മോഷണം വ്യാപകമായതിനെത്തുടർന്ന് 2010ൽ സർക്കാർ നിർദേശപ്രകാരമാണ് മറയൂരിൽ ഡ്യൂട്ടിക്കു നിയോഗിച്ചത്.

തൃശൂർ പൊലീസ് അക്കാദമിയിൽ ഒരു വർഷം ചന്ദനം മാത്രം മണപ്പിച്ചു പരിശീലനം നൽകിയ ശേഷമാണു മറയൂരിൽ എത്തിച്ചത്. ചന്ദനമരം മുറിച്ച വിവരം അറിഞ്ഞാൽ കുറ്റി മണത്ത് മരക്കഷണങ്ങൾ തേടി കിലോമീറ്ററുകൾക്കപ്പുറം വരെ പോയി പിടികൂടിയിട്ടുണ്ട്. മറയൂർ കാന്തല്ലൂർ റേഞ്ചിലും ചിന്നാർ വന്യജീവി സങ്കേതത്തിലും വാഹന പരിശോധനയിലും മിടുക്കു കാട്ടി.

ചന്ദനത്തിന്റെ മണം അതിവേഗം തിരിച്ചറിയുന്ന കിച്ചുവിന് വാഹനങ്ങളിലെ രഹസ്യ അറകൾ കണ്ടെത്തുന്നതിലും വൈദഗ്ധ്യമുണ്ടായിരുന്നു. ഇരുപതിലധികം പ്രതികൾ ഉൾപ്പെട്ട പുളിക്കരവയൽ ചന്ദനക്കേസ്, ചിന്നാർ, പയസ് നഗർ ചെക്ക് പോസ്റ്റുകളിലെ ചന്ദനവേട്ട, കാന്തല്ലൂർ വേട്ടക്കാർ കോവിലിൽ ചന്ദന കള്ളക്കടത്തുകാരുടെ സങ്കേതം കണ്ടെത്തിയത് തുടങ്ങിയവ കിച്ചുവിന്റെ സേവന മികവിന് ഉദാഹരണങ്ങളാണ്.

ഒമ്പത് വർഷമാണ് മറയൂരിൽ വനംവകുപ്പിന് വേണ്ടി കിച്ചു സേവനമനുഷ്ഠിച്ചത്. രണ്ടുവർഷം വിശ്രമത്തിലായിരുന്ന കിച്ചുവിന്റെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപേ പെൽവിൻ എന്ന നായയെ പരിശീലിപ്പിച്ചു. പെൽവിനാണ് കഴിഞ്ഞ നാലു വർഷമായി മറയൂരിൽ ചന്ദന മോഷണം കണ്ടെത്താൻ സഹായിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP