Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650

കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650

സ്വന്തം ലേഖകൻ

കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റുമായി റോയൽ എൻഫീൽഡിന്റെ എസ്ജി 650. പാരമ്പര്യവും ആധുനികതയും കോർത്തിണിക്കിയാണ് എൻഫീൽഡിന്റെ പുതിയ ഡിസൈൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നത്. ഇനി പുറത്തിറങ്ങുന്ന എൻഫീൽഡ് ബൈക്കുകൾക്ക് ഈ കൺസെപ്റ്റിൽ തുടങ്ങിയ പുതിയ ഡിസൈൻ ഭാഷ്യമായിരിക്കുമെന്നും എൻഫീൽഡ് പറയുന്നു.

രാജ്യാന്തര ക്രൂസ് ബൈക്കുകളുടെ രൂപഭംഗിയാണ് കൺസെപ്റ്റിന്. ബ്രഷ്ഡ് അലുമിനിയം ഫിനിഷിലാണ് മുൻഭാഗം. ഹാൻഡിൽ പിടിയിൽ നിന്ന് താഴത്തേയ്ക്കാണ് മിററുകളുടെ സ്ഥാനം. സ്റ്റാർട്ടർ സ്വിച്ച് ഇന്റർസെപ്റ്ററിന് സമാനം. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ) എസ്ജി 650 കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം നടത്തി.

സിംഗിൾ സീറ്റാണ് ഈ പുതിയ മോഡലിന് നൽകിയിരിക്കുന്നത്. എൻഫീൽഡിന്റെ പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കുന്ന ഇന്ധന ടാങ്കാണ്, ഉരുണ്ട ഹെഡ്ലാംപിനോട് ചേർന്ന് തന്നെയാണ് ഇൻഡിക്കേറ്ററുകളുടെ സ്ഥാനം. യുഎസ്ഡി ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബർ സെറ്റപ്പുമുണ്ട്. സിഎൻസി ബില്ലെറ്റ് മെഷിൻഡ് സോളിഡ് അലുമിനിയം ബ്ലോക്കുകൊണ്ട് നിർമ്മിച്ചതാണ് ടാങ്കും വീലുകളും.

ബ്രഷ്ഡ് അലുമിനിയവും കറുപ്പും ചേർന്നതാണ് മുൻ മഡ്ഗാർഡുകൾ. പിൻ മഡ്ഗാർഡിനും സൈലൻസറിനും ബ്ലാക്ക് ഫിനിഷാണ്. പിൻ മഡ്ഗാർഡിന് മുകളിലാണ് ചെറിയ ടെയിൽ ലാംപിന്റെ സ്ഥാനം. കൺസെപ്റ്റാണെങ്കിലും ഉടൻ പുറത്തിറങ്ങുന്ന പുതിയ ക്രൂസറിനും ഇതേ രൂപം തന്നെയായിരിക്കും.

ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിൻ തന്നെയാണ് കൺസെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക്കുമുണ്ട്. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP