Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്‌റ്റോ കറൻസികൾ നിയന്ത്രിക്കും; പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ

ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്‌റ്റോ കറൻസികൾ നിയന്ത്രിക്കും; പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്‌റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ക്രിപ്‌റ്റോ കറൻസികളുടെ സാങ്കേതികയെ കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.

മുൻ സാന്പത്തിക സഹമന്ത്രി ജയന്ത് സിൻഹ അധ്യക്ഷനായ യോഗത്തിൽ രാജ്യത്തെ വിവിധ ക്രിപ്‌റ്റോ എക്‌ചേഞ്ചുകളുടെ പ്രതിനിധികളും പങ്കെടുത്തു.ക്രിപ്‌റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.

29 ബില്ലുകൾ തിങ്കളാഴ്‌ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ പരിഗണിക്കാനാണ് കേന്ദ്രസർക്കാർ പാർലമെന്റിന്റെ അനുമതി തേടിയത്. 26 ബില്ലുകൾ പുതിയവയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP