Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടത് സർക്കാർ വാക്കുപാലിക്കുക; കേരള എൻ.ജി.ഒ. സംഘ് ജില്ലാ നേതാക്കൾ ഉപവാസ സമരം നടത്തി

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടത് സർക്കാർ വാക്കുപാലിക്കുക; കേരള എൻ.ജി.ഒ. സംഘ് ജില്ലാ നേതാക്കൾ ഉപവാസ സമരം നടത്തി

സ്വന്തം ലേഖകൻ

ആലപ്പുഴ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ നിയമപരമായ തടസ്സമില്ലന്ന് പിണറായി സർക്കാർ നിയമിച്ച പുനഃപരിശോധനാ സമിതി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ഇടതുപക്ഷം 2016 ൽ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആ സർക്കാരിനെതിരെ സമരം ചെയ്ത ഇടതു സംഘടനകൾ ഇപ്പോൾ കേന്ദ്ര സർക്കാർ പിൻവലിക്കണം എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. ക്ലാസ് 4 ജീവനക്കാർക്ക് 40% വകുപ്പ് തല പ്രമോഷൻ എന്ന ന്യായമായ ആവശ്യം നടപ്പാക്കുന്നതിലും ഇടതു സർക്കാർ കാണിക്കുന്ന വഞ്ചനാപരമായ നിലപാടിന് മൗന സമ്മതം ആണ് ഇടതു സർവ്വീസ് സംഘടനകൾ ചെയ്യുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് തീപിടിച്ച വിലയുള്ള കാലത്ത് കുടിശ്ശിഖയായ 5% ക്ഷാമബത്ത അനുവദിക്കാൻ സർക്കാർ തയ്യാറാകണം. ലീവ്സറണ്ടർ 7 മാസമായി തടഞ്ഞു വെച്ചിരിക്കുന്നത് ഉടൻ അനുവദിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്താം ശമ്പള പരിഷ്‌കരണ കമ്മീഷൻ ശിപാർശ ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആറു വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത ഇടതു സർക്കാർ മെല്ലെപ്പോക്കിനെ അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാരും പല സംസ്ഥാന സർക്കാരുകളും പെട്രോൾ ഡീസൽ വില കുറച്ചിട്ടും സംസ്ഥാന സർക്കാർ വില കുറയ്ക്കാത്തതിനേയും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതു സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനെതിരായും പങ്കാളിത്ത പെൻഷൻ വിഷയത്തിൽ നൽകിയ വാഗ്ദാനം പാലിക്കാത്തതിനെതിരായും കേരള എൻ.ജി.ഒ സംഘ്, സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ഏകദിന ഉപവാസ സമരം, ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി ജില്ലാ ട്രഷറർ എൽ.ദിലീപ് കുമാർ വനിതാ സമിതി ജില്ലാ പ്രസിഡന്റ് സുമംഗല, ജില്ലാ സെക്രട്ടറി ആർ.ധന്യ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കൾ ഉപവസിച്ചു.

സംസ്ഥാന സമിതിയംഗങ്ങളായ എൽ.ജയദാസ്, കെ.ആർ.വേണു, കെ.മധു, RRKMS മുൻ അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ വി.രാജേന്ദ്രൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാർ, ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.ജി.ഉദയകുമാർ, ജില്ലാ സെക്രട്ടറി പി. മനോജ് കുമാർ, ജില്ലാ ട്രഷറർ കെ.ആർ ദേവിദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.രജീഷ്, പെൻഷനേഴ്‌സ് സംഘ് നേതാക്കളായ റ്റി.ജി. മുരളി, വി.എൻ രാമചന്ദ്രൻ, എസ് എസ് ശ്രീകുമാർ, രതീദേവി, KST എംപ്ലോയീസ് സംഘ് ജില്ലാ വർക്കിങ് പ്രസിഡന്റ് ദിനേശ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന ജോ:സെക്രട്ടറി ജെ.മഹാദേവൻ ഉദ്ഘാടനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP