Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായി

വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായി

ആർ പീയൂഷ്

മുണ്ടക്കയം: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രതികൾക്ക് സംരക്ഷണം ഒരുക്കിയത് മുണ്ടക്കയത്തെ ടൗൺ ബേക്കറിയിലെ ജീവനക്കാരനായി വ്യക്തിയാണ്. സുബൈർ മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതോടെ ബേക്കറിയിലെ ജീവനക്കാർക്കും സമീപത്തെ വ്യാപാരികളും ഞെട്ടലിലണ്. കാരണം അത്രയ്ക്ക് സൗമ്യനും ശാന്തനുമായ വ്യക്തിയാണ് സുബൈർ മുഹമ്മദ് എന്നതു കൊണ്ടായിരുന്നു.

സുബൈർ മുഹമ്മദ് സ്വന്തം താമസ സ്ഥലത്ത് ഒളിപ്പിച്ചത് സഞ്ജിതുകൊലപാതകത്തിൽ പ്രതികളായവരെ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സുബൈർ മുഹമ്മദിനെ പിടികൂടിയ ശേഷമാണ് നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക്, എന്നിവരെ പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തതോടെ കേസിൽ തുമ്പുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കുറച്ചുകാലമായി മുണ്ടക്കയത്തെ ടൗൺ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു സുബൈർ മുഹമ്മദ്. കഴിഞ്ഞ വലിയ പെരുന്നാളിനാണ് ഇയാൾ ബേക്കറിയിൽ ജോലിക്കെത്തിയത് എന്നാണ് ബേക്കറി ജീവനക്കാർ പറയുന്നത്. ഷവർമ മേക്കേഴ്‌സിന്റെ വാട്്‌സ് ആപ്പ് കൂട്ടായ്മ വഴിയാണ് സുബൈർ ജോലി അന്വേഷിച്ച് എത്തിയത്. 350തോളം വരുന്ന ഷവർമ മേക്കേഴ്‌സുള്ള ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പരസ്യം കണ്ടാണ് സുബൈർ എത്തിയത്. ഷവർമ ഉണ്ടാക്കാൻ നല്ലതു പോലെ അറിയാമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. അത് പ്രകാരം ആദ്യ ദിവസം നല്ലതു പോലെ ജോലിയും നോക്കി. ഇതോടെ ബേക്കറിയിൽ ജോലിക്ക് നിന്നുകൊള്ളാൻ നിർദ്ദേശിക്കുകയായിരുന്നു.

കൊല്ലത്തു നിന്നുമാണ് എത്തിയതെന്നും കാസർകോട്ടുകാരനാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ജോലിക്ക് കയറും മുമ്പ് തിരിച്ചറിയിൽ രേഖ വേണമെന്ന് ബേക്കറി ഉടമ ആവശ്യപ്പെട്ടെങ്കിലും ഇത് നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു സുബൈർ, പിന്നീട് ഇക്കാര്യം എല്ലാവരും മറക്കുകയും ചെയ്തു. ജോലിയിൽ കൃത്യത പുലർത്തിയിരുന്ന സുബൈറിന് കാര്യമായ ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല. സിഗരറ്റ് വലിക്കുമെന്നത് മാത്രമായിരുന്നു ആകെയുള്ള ദുശ്ശീലം.

രാവിലെ 11 മണിക്ക് ജോലിക്കെത്തിയാൽ വൃത്തിയോടെ ജോലിക്ക് കഴിയുമായിരുന്നു ഇയാൾ. ആരോടും അധികം സംസാരിക്കുന്ന പ്രകൃതക്കാരനും ആയിരുന്നില്ല സുബൈർ. മുണ്ടക്കയം പൈങ്ങണയിലുള്ള ദേശീയ പാതയ്ക്ക് സമീപം ബിഎസ്എൻഎൽ ബിൽഡിങ്ങിന് സമീപമുള്ള കെട്ടിടത്തിലെ വാടക മുറിയിലായിരുന്നു സുബൈറിന്റെയും താമസം. സുബൈർ കൂട്ടാളികൾക്ക് താമസം ഒരുക്കി നൽകുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ബേക്കറി തൊഴിലാളിയാണ് സുബൈർ. ഇയാളുടെ മുറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം സുബൈറിനൊപ്പം മുണ്ടക്കയത്ത് ഒളിവിൽ കഴിയാൻ എത്തിയതായിരുന്നു സലാമും ഇസ്ഹാക്കും.

അതേസമയം സുബൈറിന് കൊലപാതകത്തെ കുറിച്ച് അടക്കം കൂടുതൽ വിവരങ്ങൾ അറിവുണ്ടായിരുന്നോ എന്ന പൊലീസാണ് വ്യക്തമാക്കേണ്ടത്. അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നതിനാലാണ് വിവരങ്ങൾ പുറത്തുവിടാത്തതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മുഴുവൻ വിവരങ്ങളും അറിഞ്ഞതിന് ശേഷം മാത്രമെ വിവരം പുറത്തുവിടൂ എന്നാണ് പൊലീസ് നിലപാട്. ഭാര്യയുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മുൻപിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. 31 വെട്ടുകളാണ് ശരീരത്ത് ഉണ്ടായിരുന്നത്. അന്വേഷണത്തിനായി 34 അംഗ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും പരിശോധന വ്യാപിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ചിലരെ ചോദ്യം ചെയ്തുമാണ് കസ്റ്റഡിയിലെടുത്ത മൂന്നു പേരിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിനു ശേഷം പാലക്കാട്-തൃശ്ശൂർ ദേശീയപാതയയിൽ കണ്ണനൂർ ഭാഗത്തുനിന്നും രക്തക്കറ പുരണ്ട ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇത് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടവയാണോ എന്ന കാര്യത്തിൽ പൊലീസ് ഇപ്പോഴും സ്ഥിരീകരണം നൽകിയിട്ടില്ല. കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP