Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലാളിച്ച് കൊതിമാറിയില്ല; പുതുവസ്ത്രങ്ങൾ വാങ്ങി നൽകി; ആന്ധ്ര ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത് നിറമിഴികളോടെ; വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്

ലാളിച്ച് കൊതിമാറിയില്ല; പുതുവസ്ത്രങ്ങൾ വാങ്ങി നൽകി; ആന്ധ്ര ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത് നിറമിഴികളോടെ; വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ആന്ധ്ര ദമ്പതികളുടെ പക്കൽ നിന്നും കുഞ്ഞിനെ കേരളത്തിലേക്ക് തിരികെയെത്തിക്കാൻ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥർ സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങൾക്ക്. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനിൽകുമാറിനായിരുന്നു മേൽനോട്ടം.

കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദ്ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്‌നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ആരാഞ്ഞു. കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു.

വാർത്തകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികൾ യഥാർഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. 'ഒരു പ്രശ്‌നവുമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു'സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു.

ദത്തെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിച്ചു. വഞ്ചിയൂർ കുടുംബക്കോടതിയിൽ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങൾ മനോവിഷമമുണ്ടാക്കിയെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കുഞ്ഞിനെ ലഭിച്ച് മാസങ്ങൾക്കകം തന്നെ അവർ ഗ്രാമത്തിൽനിന്നു പട്ടണത്തിലേക്കു ചേക്കേറിയത് അതിന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിന്തിച്ചിട്ടാകാം. നാലു വർഷം മുൻപാണ് അവർ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്.

സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത് തുടങ്ങിയ കാത്തിരിപ്പ് രാജ്യത്തിന്റെ പൊതു നിയമത്തെയും രണ്ടു സംസ്ഥാനങ്ങളുടെ ദത്തെടുക്കൽ നൂലാമാലകളെയും പിന്നിട്ട് അവരുടെ കൈകളിൽ എത്തിയത് ഈ വർഷം ഓഗസ്റ്റ് ഏഴിനും. എന്നാൽ എല്ലാ നിയമങ്ങളും പാലിച്ച് ദത്തെടുത്ത കുഞ്ഞിനെ അതേ നിയമസംവിധാനം തന്നെ, ഒരു രാത്രിയിലെത്തി തിരിച്ചെടുത്തു.

കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികൾ താമസിച്ചിരുന്നത്. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തിൽ തിരിച്ചു കൊടുക്കേണ്ടി വന്നതിനാൽ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്കു മുൻഗണന ലഭിക്കും.

ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുട്ടി നിർമല ശിശുഭവനിൽ തുടരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP