Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുനബി സഹിഷ്ണുതയുടെ മാതൃകമീലാദ് ക്യാമ്പയിൻ സമാപിച്ചു

സ്വന്തം ലേഖകൻ

തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ കമ്മറ്റിക്ക് കീഴിൽ മുഴുവൻ സെൻട്രൽ ആസ്ഥാനങ്ങളിലും നടന്ന മീലാദ് പരിപാടികൾ സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന ക്യാമ്പയിനിൽ പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന ചരിത്ര സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, പുസ്തക വിതരണം എന്നിവ സംഘടിപ്പിച്ചു. മൗലിദ് സദസ്സുകൾ, സൂക്കുകളിൽ മധുര വിതരണം, പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ പാരായണം തുടങ്ങീയ ശ്രദ്ധേയമായ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.

നാഷണൽ പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ ഐ.സി.എഫ് ഗൾഫ് കൗൺസിൽ ഫിനാൻസ് സെക്രട്ടറി ഹബീബ് കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകീർത്തന കാവ്യം ചരിത്രം, ഉള്ളടക്കം എന്ന വിഷയത്തിൽ കേരളത്തിലെ പ്രമുഖ പ്രഭാഷകനും ചിന്തകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഷീർ ഫൈസി വെണ്ണക്കോട് പ്രഭാഷണം നടത്തി.

മീലാദ് ദിനത്തിൽ മജ്മഉത്തഅ്ലീമുൽ ഖുർആൻ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. സമാപന സംഗമത്തിൽ നടന്ന ബുർദ്ധ ആസ്വാദന സദസ്സിന് അബ്ദുറഹീം സഖാഫി അത്തിപ്പറ്റ നേതൃത്വം നൽകി. അഡ്വക്കറ്റ് എം.സി. അബ്ദുൽ കരീം സ്വാഗതവും അബ്ദുസമദ് കാക്കടവ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP