Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൗടൂ അൺലോക്ക് ബൈക്ക് വിത്തൗട്ട് യൂസിങ് കീ....! യൂട്യൂബ് നോക്കി പഠിച്ച് ബൈക്ക് മോഷണം; ഓരോ മോഡലും എങ്ങനെ തുറക്കണമെന്ന് മോഷ്ടാക്കൾ അറിഞ്ഞത് ഇന്റർനെറ്റിലൂടെ; ബൈക്ക് മോഷണത്തിന് കണ്ണൂർ നഗരത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; ഉയരുന്നത് വാഹനങ്ങൾ സുരക്ഷിതമോ എന്ന ചർച്ച

ഹൗടൂ അൺലോക്ക് ബൈക്ക് വിത്തൗട്ട് യൂസിങ് കീ....! യൂട്യൂബ് നോക്കി പഠിച്ച് ബൈക്ക് മോഷണം; ഓരോ മോഡലും എങ്ങനെ തുറക്കണമെന്ന് മോഷ്ടാക്കൾ അറിഞ്ഞത് ഇന്റർനെറ്റിലൂടെ; ബൈക്ക് മോഷണത്തിന് കണ്ണൂർ നഗരത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; ഉയരുന്നത് വാഹനങ്ങൾ സുരക്ഷിതമോ എന്ന ചർച്ച

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ തോട്ടടയിലെ മുബാറക്ക് മൻസിലിൽ മുഹമ്മദ് താഹ(20) തോട്ടട സമാജ് വാദി കോളനിയിലെ സൂര്യൻ ഷൺമുഖൻ(25) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പഴയബസ് സ്റ്റാൻഡ് പരിസരത്ത് സംശയകരമായി കണ്ട മുഹമ്മദ് താഹയെ പിടികൂടി പൊലിസ് സ്റ്റേഷനിൽ കൊണ്ടു വന്ന് ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ നേരത്തെ വാഹനമോഷണ കേസിലെ പ്രതിയാണെന്ന് മനസിലാവുകയായിരുന്നു.

കണ്ണൂർ ടൗൺ സ്റ്റേഷൻ ഹൗസ് പൊലിസ് ഓഫിസർ ശ്രീജിത്ത് കോടേരി നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ രണ്ടുമാസം മുൻപ് കണ്ണൂർസിറ്റി സെന്ററിൽ പാർക്ക് ചെയ്ത ഡിയോ സ്‌കൂട്ടർ മുഹമ്മദ് താഹ മോഷ്ടിച്ചതായി സമ്മതിച്ചു. ഇതിനെ തുടർന്ന് കൂടുൽ ചോദ്യം ചെയ്യലിൽ താഹ ബംഗ്ളൂര്പോയി മടങ്ങിവരുമ്പോൾ കോഴിക്കോടിറങ്ങി ബേബി മെമോറിയൽ ആശുപത്രിയിലെ പാർക്കിങ് സ്ഥലത്തുവെച്ച ഒന്നേ മുക്കാൽ ലക്ഷം രൂപ വിലവരുന്ന യമഹ വീത്രീ ബൈക്ക് മോഷ്ടിക്കുകയും നാട്ടിലേക്ക് കൊണ്ടുവന്ന് കുറെക്കാലം ഓടിച്ചതിനു ശേഷം ചാല ജിംകെയർ ആശുപത്രിക്ക് പുറകുവശം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ ബൈക്ക് എടക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തു. നേരത്തെ എടക്കാട് പൊലിസ് സ്റ്റേഷനിൽ കവർച്ചാകേസിലെ പ്രതിയായ താഹ പ്രൊഫഷനൽ ബൈക്ക് മോഷ്ടാവാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ നാലോളം ബൈക്കുകൾ മോഷ്ടിച്ചതായി പൊലിസ്പറഞ്ഞു. തോട്ടട സമാജ് വാദി കോളനിയിലെ സൂര്യന്റെ സഹായത്തോടെയാണ് താഹ ബൈക്ക് മോഷ്ടിച്ചിരുന്നത്. ഇതിനെ തുടർന്നാണ് സൂര്യനെയും കസ്റ്റഡിയിലെടുത്തത്. പ്രതികൾ മോഷ്ടിച്ച ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ടെന്നും മറ്റൊരു ബൈക്ക് ആക്രി കച്ചവടക്കാർക്കു വിൽപന നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നും അന്വേഷണത്തിന് നേതൃത്വത്തിന് നൽകിവരുന്ന പൊലിസ് ഓഫിസർ ശ്രീജിത്ത് കോടേരി പറഞ്ഞു. ആക്രികച്ചവടക്കാർക്ക് വിറ്റ ബൈക്ക് ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ താഹ പ്രൊഫഷനൽ ബൈക്ക് മോഷ്ടാവാണെന്നും യൂട്യൂബ് നോക്കിയാണ് ഇയാൾ ചാവിയില്ലാതെ ബൈക്ക് മോഷ്ടിക്കുന്നത് പഠിച്ചതെന്നും ശ്രീജിത്ത് കോടേരി പറഞ്ഞു. ഓരോ മോഡലിന്റെയും ചാവിയില്ലാതെ തുറക്കുന്നവിദ്യ ഇയാൾ യൂട്യൂബിൽ നിന്നാണ് പഠിച്ചതെന്നു താഹ മൊഴി നൽകിയിട്ടുണ്ട്. ഹൗടൂ അൺലോക്ക് ബൈക്ക് വിത്തൗട്ട് യൂസിങ് കീയെന്നു അടിച്ചുകഴിഞ്ഞാൽ യൂട്യൂബിൽ ഓരോ ബൈക്ക് തുറക്കുന്നത് വ്യക്തമാകുമെന്നും താൻ ഇങ്ങനെയാണ് ബൈക്ക് മോഷണം പഠിച്ചതെന്നും മുഹമ്മദ് താഹ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.കോഴിക്കോട് ബേബി മെമോറിയലിൽ നിന്നും മോഷണംപോയ ബൈക്കുമായി ബന്ധപ്പെട്ടകേസ് നടക്കാവ് പൊലിസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികളെ ഇന്നലെ രാത്രിയോടെകണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലിസ് അറിയിച്ചു.അറസ്റ്റിലായ രണ്ടുപേരും നേരത്തെ മോഷണ കേസുകളിൽ പ്രതികളാണ്. മുഹമ്മദ് താഹയ്ക്കു എടക്കാടും പ്രായപൂർത്തിയാകാത്ത സമയത്ത് കണ്ണൂർ ടൗൺ സ്റ്റേഷനിലും ജൂവൈനൽ ആക്ടുപ്രകാരം കേസുകളുണ്ട്. പിടിയിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടിയാൽ കൂടുതൽ ചോദ്യം ചെയ്യുമെന്നും കണ്ണൂർ നഗരത്തിലെ വിവിധ കേസുകളിൽ ഇതോടെ തുമ്പുലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. അന്വേഷണത്തിൽ എസ്. ഐമാരായ നസീബ്, അഖിൽ, ഉണ്ണികൃഷ്ണൻ, രാജീവൻ, എ. എസ്. അജയൻ,ഷിനോബ്, സന്തോഷ് എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP